മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ് സിദ്ധിഖ്. യുവനടന്മാർക്കൊപ്പം ഇന്നും തിളങ്ങി നിൽക്കാൻ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ കൂടിയാണ്.
സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണിത്. തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. 2000ത്തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും തിരിച്ചു വരവ് നടത്തി.
ഇൻ ഹരിഹർ നഗർ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയിൽ ബ്രേക്ക് നൽകിയത്. 250ൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരള സ്റ്റേറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്‌സ് അവാർഡ്, നന്തി അവാർഡ്, ഏഷ്യാനെറ്റ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പീസ് എന്ന സിനിമയാണ് സിദ്ദീഖിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ഓഗസ്റ്റ് 19ന് റിലീസ് ചെയ്യുന്ന പീസ് എന്ന ചിത്രത്തിൽ അനിൽ നെടുമങ്ങാട്, ജോജു ജോർജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. പീസ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിദ്ദിഖ് ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈലാകുന്നത്.
സിദ്ധിഖിന്റെ വാക്കുകൾ;
‘ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ പൊതുവെ അവകാശ വാദങ്ങൾ ഉന്നയിക്കാൻ താൽപര്യമില്ല. കഥാപാത്രം നന്നാക്കുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം. മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് പീസിലെ കഥാപാത്രം. ചാൻസ് ചോദിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിൽ തെറ്റ് തോന്നിയിട്ടില്ല.
ഒരു പ്രോഡക്ട് പോലും അതിന്റെ മാർക്കറ്റിങിനുള്ള ആളുകളുടെ കൈയ്യിൽ കൊടുത്തിട്ടല്ലേ അത് വിൽക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.’ ‘അത് പോലെ തന്നെയാണ് സിനിമയിൽ എത്തുമ്പോൾ ചാൻസ് ചോദിക്കുന്നുവെന്നതും. ചാൻസ് ചോദിച്ച് ചെന്നിട്ട് ഇതുവരെ ആരും കളിയാക്കി വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ അടുത്ത് എത്തുന്നവരേയും പരമാവധി സഹായിക്കാനും വിഷമിപ്പിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്.’
Also read; തന്റെ ആ ലൂക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹണി റോസ്, കണ്ണുതള്ളി ആരാധകർ
എന്തെങ്കിലും ഒരു വിഷമം വന്നാലോ പീസ് നഷ്ടപ്പെടുന്നപോലെ തോന്നിയാലോ ആദ്യം വിളിക്കുന്നത് സത്യൻ അന്തിക്കാടിനെയാണ്. ഞങ്ങൾ ഒരുമിച്ച് വളരെ കുറച്ച് സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും നല്ല ആത്മബന്ധമുണ്ട്.’ അദ്ദേഹം പെട്ടന്ന് സെലൂഷൻസ് പറഞ്ഞ് തരാറുമുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം നമ്മളെ വളരെ കൂളാക്കി വെക്കും. മമ്മൂക്കയോട് ഞാൻ തമാശകൾ പറയുന്നത് കുറവാണ്. അതിലും കൂടുതൽ അദ്ദേഹത്തിന്റെ ഭാര്യ ഇത്തയുമായിട്ടാണ് തമാശകൾ കൂടുതൽ പറയാറുള്ളത്.