വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാപ്പാക്കുരിശില്‍ ലിപ് ലോക്ക് ചുംബനം കൊണ്ട് മലയാളി പ്രേക്ഷകനെ ഞെട്ടിച്ച നടി രമ്യാനമ്പീശനൊപ്പം ലിപ്പ് ലോക്കില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് ഒരു നടന്‍ പറഞ്ഞിരുന്നു.
തമിഴ് നടന്‍ സിബിരാജ് ആണ് രമ്യയ്‌ക്കൊപ്പമുള്ള ലിപ്ലോക്ക് സീനിന് വിസമ്മതിച്ചത്.പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തില്‍ രമ്യയും സിബിരാജും ചേര്‍ന്നൊരു ലിപ്ലോക്ക് സീനുണ്ടായിരുന്നു.
ഈ സീനില്‍ അഭിനയിക്കാന്‍ രമ്യയ്ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, സിബിരാജ് അതിന് വഴങ്ങയില്ലയെന്നു സംവിധായന്‍ വെളിപ്പെടുത്തിയിരുന്നു.
രമ്യയ്‌ക്കൊപ്പം അത്തരമൊരു സീനില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്ന് സിബിരാജ് ഉറപ്പിച്ചു പറഞ്ഞുവെന്നും സംവിധായകന്‍ പ്രദീപ് ഒരു ചടങ്ങില്‍ വച്ച് തുറന്നു പറഞ്ഞു.
മകന്‍ ഈ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ തന്നെക്കുറിച്ച് എന്ത് വിചാരിക്കുമെന്നും അത്ര സുഖകരമായ അനുഭവമായിരിക്കില്ല അവനു ഉണ്ടാവുക എന്നും പറഞ്ഞാണ് സിബിരാജ് ഈ സീനില്‍ നിന്നും പിന്മാറിയതെന്ന് സംവിധായകന്‍ പറയുന്നു.
സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ആ സീനിനുവേണ്ടി സിബിരാജിന്റെ മനസ്സ് മാറ്റാന്‍ ത്താന്‍ ശ്രമിച്ചുവെങ്കിലും അതിനു കഴിയാതെ ആ സീന്‍ ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണില്‍ക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുറത്തിറങ്ങിയ സിനിമ അധികം ശ്രദ്ധിക്കപ്പെടാതെ പ്രദര്‍ശനം അവസാനിപ്പിച്ചു.