മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു നടി മോനിഷയുടെ അപ്രതീക്ഷത മ ര ണം. സിനിമയില്‍ മിന്നിത്തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മോനിഷയെ അ പ ക ട ത്തിന്റെ രൂപത്തില്‍ മ ര ണം തട്ടിയെടുത്തത്. ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രശസ്ത നടിമാരിലൊരാളായി മാറിയേനെ.
മ രി ക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ആ സമയങ്ങളില്‍ കത്തിനിന്ന നായികമാരില്‍ ഒരാളു കൂടിയായിരുന്നു മോനിഷ. ആദ്യ ചിത്രമായ നഖക്ഷതങ്ങളില്‍ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങി മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളാവാന്‍ മോനിഷയ്ക്ക് കഴിഞ്ഞിരുന്നു.
മോനിഷ പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടിന്റേതായി 1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമലദളം. മോഹന്‍ലാലിന്റെ നൃത്താധ്യാപകനായുള്ള പകര്‍ന്നാട്ടവും ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനമാണ്.
മറ്റു വേഷങ്ങളില്‍ എത്തിയ പാര്‍വതി, വിനീത്, മുരളി തുടങ്ങിയ താരങ്ങളും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മോനിഷയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിട്ടാണ് കമലദളത്തിലെ മാളവികയെ പലരും വിശേഷിപ്പിക്കാറുള്ളത്.
അതേസമയം, കമലദളം എന്ന സിനിമയിലെ കഥാപാത്രം കൊണ്ട് ഏറ്റവും സന്തോഷം ഉണ്ടായത് മോനിഷയ്ക്കാണെന്നാണ് സംവിധായകന്‍ സിബി മലയില്‍ വെളിപ്പെടുത്തികയാണ്. ഒരു നര്‍ത്തകി എന്ന നിലയില്‍ അത്രമാത്രം പ്രാവീണ്യമുള്ള ആളായിരുന്നു മോനിഷ.
അന്ന് ക്ലാസിക് രംഗത്തുണ്ടായിരുന്ന എല്ലാ നൃത്ത രൂപങ്ങളും ഈ സിനിമയില്‍ അവതരിപ്പിക്കാനുള്ള അവസരം മോനിഷയ്ക്ക് ഉണ്ടായിയെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.
ഈ ചിത്രം തിയറ്ററില്‍ എത്തി 150 ദിവസം പൂര്‍ത്തിയാക്കിയതിന്റെ വിജയാഘോഷം മദ്രാസില്‍ നടക്കുമ്പോള്‍, ആ ചടങ്ങില്‍ വെച്ച് മോനിഷതഎന്റെ അടുത്ത് വന്നു ചേര്‍ത്തുപിടിച്ചിട്ടു പറഞ്ഞു, ഇനി എനിക്ക് ആഗ്രഹങ്ങള്‍ ഒന്നും ബാക്കിയില്ല. നേടാനുള്ളതൊക്കെ ഞാന്‍ ഈയൊരൊറ്റ സിനിമയിലൂടെ നേടി കഴിഞ്ഞു എന്ന്.
പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം മോനിഷയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ ആ വാക്കുക്കള്‍ അറംപറ്റിയ പോലെ തോന്നിയെനിക്കെന്നാണ് സിബി മലയില്‍ പറയുന്നത്. പെട്ടെന്ന് ആ മരണ വാര്‍ത്ത കേട്ടപ്പോള്‍ തനിക്കോര്‍മ്മ വന്നത് മോനിഷ അന്ന് എന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞ വാക്കുകള്‍ ആണ്.
തന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് മോനിഷ പറഞ്ഞ വാക്കാണ് പെട്ടെന്നു എന്റെ മനസിലേക്ക് കയറി വന്നതെന്നും സിബി മലയില്‍ വെളിപ്പെടുത്തി.