ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെ മോഹന്‍ലാല്‍ കുറച്ച് അടിപിടിയൊക്കെയായി നടക്കുന്ന കഥാപാത്രമായിരുന്നുവെങ്കില്‍ ആ സിനിമ വിജയിച്ചേനെ, മായാമയൂരത്തെ കുറിച്ച് സിബി മലയില്‍ പറയുന്നു

85

വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.

Advertisements

കൂടാതെ, മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയില്‍ ആയിരുന്നു. ഇപ്പോഴിതാ മായാമയൂരത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെ മായാമയൂരത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ മാറ്റിയിരുന്നുവെങ്കില്‍ സിനിമ വിജയിക്കുമായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

Also Read: എത്ര ശ്രമിച്ചാലും ചിലപ്പോള്‍ തകര്‍ന്നുപോകുന്നു, അദ്ദേഹമില്ലാത്ത വീട്ടില്‍ തനിച്ച് ജീവിക്കാന്‍ വയ്യ, നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വേദനമാറാതെ ഭാര്യ സുശീല

സിനിമയില്‍ രണ്ട് മോഹന്‍ലാലുണ്ടെന്ന കാര്യം പുറത്തുപറഞ്ഞിരുന്നില്ല. അക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും ആ സിനിമക്ക പബ്ലിസിറ്റി കൊടുക്കാന്‍ കഴിയില്ലായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

ആദ്യമേ രണ്ട് മോഹന്‍ലാലുണ്ടെന്ന് അറിഞ്ഞാല്‍ സിനിമയോടുള്ള പ്രേക്ഷകരുടെ ആകാംഷ നഷ്ടമാകുമായിരുന്നു. എന്നാല്‍ സിനിമ വലിയ പരാജയമായിരുന്നില്ലെന്നും പ്രതീക്ഷിച്ച പോലെ വിജയമായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

Also Read: യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഭയങ്കര സാധനമാണ്, പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാം, തുറന്നുപറഞ്ഞ് ഉഷ

പക്ഷേ ടിവിയിലൊക്കെ വന്നപ്പോഴാണ് കൂടുതല്‍ ശ്രദ്ധനേടിയത്. മോഹന്‍ലാല്‍ കഥാപാത്രം കുറച്ച് അടിപിടിയൊക്കെയായി നടക്കുന്ന കഥാപാത്രമായിരുന്നുവെങ്കില്‍ സിനിമ അല്‍പ്പം കൂടെ വിജയമായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

Advertisement