‘കിരീടത്തിലെ മോഹന്‍ലാലിന്റെ അച്ഛന്‍ കഥാപാത്രത്തില്‍ നിന്നും ഒഴിവാക്കണം’; തിലകന്‍ നിര്‍ബന്ധിച്ചിരുന്നു; വെളിപ്പെടുത്തി സിബി മലയില്‍

4249

മലയാള സിനിമാ ലോകത്തിന്റെ പെരുന്തച്ചനായിരുന്നു നടന്‍ തിലകന്‍. ഒരു നോട്ടം കൊണ്ട് പോലും വിറപ്പിക്കാനും കരയിപ്പിക്കാനും സാധിക്കുന്ന അപൂര്‍വ്വ പ്രതിഭാ. നാടക ലോകത്തു നിന്നും സിനിമാ ലോകത്തേക്ക് എത്തിയ തിലകന്‍ നിറഞ്ഞ് നിന്നത് ഏറെ അച്ഛന്‍ കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളുമായിട്ടായിരുന്നു.

കിരീടം എന്ന സൂപ്പര്‍ഹിറ്റി ചിത്രത്തിലെ തിലകന്റെ അച്ഛന്‍ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രമാണ്. നിസ്സഹായനായ പോലീസുകാരനും അച്ഛനുമായി തിലകന്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു ഇത്. സിബിമലയില്‍-ലോഹിതദാസ് കൂട്ടികെട്ടില്‍ പിറന്ന ഈ ഹിറ്റ് ചിത്രത്തില്‍ എന്നാല്‍ തുടക്കത്തില്‍ അഭിനയിക്കാന്‍ തിലകന് സമ്മതമായിരുന്നില്ല എന്ന് പറയുകയാണ് സംവിധായകന്‍.

Advertisements

മോഹന്‍ലാലിന്റെ അച്ഛന്‍ കഥാപാത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കി തരണമെന്ന് തിലകന്‍ ആവശ്യപ്പെട്ടിരുന്നെന്ന് സംവിധായകന്‍ സിബി മലയില്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. അതിന് കാരണം കഥ ഇഷ്ടപ്പടാതിരുന്നത് കൊണ്ടല്ല. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് സിനിമയുടെ ലൊക്കേഷന്‍ പാലക്കാടായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അതുകാരണമായിരുന്നു ഇത്.

ALSO READ- സിനിമയില്‍ ആ പഴയ കൂട്ടായ്മ ഇന്നില്ല, കാരവാന്‍ വന്നതോടെ എല്ലാം മാറി; വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കും: നടന്‍ റഹ്‌മാന്‍

ചിത്രത്തിലെ ക്ലൈമാക്‌സ് പാലക്കാടിന് അടുത്തുള്ള ചിറ്റൂരിലായിരുന്നു ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള കവലയുടെ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. എന്നാല്‍ തിലകന്‍ തന്റെ അസൗകര്യമറിയിച്ചതോടെ തിരുവനന്തപുരത്തേക്ക് ലൊക്കേഷന്‍ മാറ്റുകയായിരുന്നുവെന്നും സിബി മലയില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Courtesy: Public Domain

മോഹന്‍ലാല്‍ കിരീടം ചെയ്യാമെന്ന് അറിയിച്ചതോടെ സിനിമയുടെ മറ്റുകാര്യങ്ങളുമായി മുന്നോട്ട് പോയി. സിനിമയില്‍ ലൊക്കേഷനായി വേണ്ട ഗ്രാമത്തിനായി പല സ്ഥലങ്ങളില്‍ പോയി അവസാനം പാലക്കാടിന് അടുത്തുള്ള ചിറ്റൂര്‍ എന്ന സ്ഥലത്താണ് എത്തിയത്.

ക്ലൈമാക്സ് രംഗം ചിത്രീകരിക്കാനുള്ള കവല ചിറ്റൂരില്‍ കണ്ടെത്തി. കവലയും വലിയ ആല്‍മരവുമുള്ള സ്ഥലമായിരുന്നു അത്. എനിക്കും ലോഹിക്കും അവിടം ഇഷ്ടപ്പെട്ടു. മറ്റു ലൊക്കേഷനുകള്‍ പിന്നീട് കണ്ടെത്താമെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് സിബി മലയില്‍ പറയുന്നു.

മോഹന്‍ലാല്‍ ഈ സിനിമക്ക് തന്ന ഡേറ്റ് ഏപ്രില്‍ മാസം ആദ്യവാരമായിരുന്നു. അച്ഛന്റെ കഥാപാത്രമായി തീരുമാനിച്ചത് തിലകന്‍ ചേട്ടനെയായിരുന്നു. അങ്ങനെ ഞാനും ലോഹിയും ഉണ്ണിയും തിലകന്‍ ചേട്ടനെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയി. ആ കഥ അദ്ദേഹത്തിന് ഇഷ്ടമായി.

ALSO READ- ചാന്‍സ് ചോദിക്കാന്‍ മടിയില്ലാത്ത, ചെയ്യുന്നതെന്തും വിജയമാക്കിയ അഹാന; ഈ ഇരുപത്തിയെട്ടുകാരിക്ക് യൂട്യൂബിലെ വരുമാനം ഒരു കോടിയോ?

എന്നാല്‍ കഥയും കഥാപാത്രവും ഇഷ്ടമായി. സിബിയും ലോഹിയും ചെയ്യുന്ന സിനിമയായത് കൊണ്ട് ചെയ്യാന്‍ താല്‍പര്യവുമുണ്ട്. പക്ഷെ നിങ്ങളുടെ ലൊക്കേഷന്‍ പാലക്കാടാണ്. അതേസമയത്ത് രണ്ട് സിനിമകളാണ് ഇപ്പോള്‍ ചെയ്യുന്നത് ചാണക്യയും വര്‍ണ്ണവും. ചാണക്യക്ക് നൈറ്റ് സീനാണ് ഉള്ളത്. അപ്പോള്‍ രാത്രി ചാണക്യക്കും പകല്‍ വര്‍ണ്ണത്തിനും വേണ്ടി മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനിടയില്‍ ചിറ്റൂരിലെത്തി ഈ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് തിലകന്‍ പറയുകയായിരുന്നു.

പ്രാധാന്യമുള്ള കഥാപാത്രമായത് കൊണ്ട് തന്നെ ഈ സിനിമയില്‍ ഒഴിവാക്കുന്നതാകും നല്ലത് എന്ന് തിലകന്‍ അറിയിച്ചെന്ന് സിബി മലയില്‍ പറയുന്നു. തിലകന്‍ ചേട്ടന്‍ ഇല്ലെങ്കില്‍ ഞങ്ങളിത് മാറ്റിവെക്കാം. തിലകന്‍ ചേട്ടനില്ലാതെ ഈ സിനിമയിപ്പോള്‍ ചെയ്യുന്നില്ലെന്ന് ഞങ്ങള്‍ അറിയിച്ചു.

പിന്നീട് ചേട്ടന്റെ ഡേറ്റ് കൂടെ നോക്കിയിട്ട് മോഹന്‍ലാലിനോട് സംസാരിച്ച് നമുക്ക് മറ്റൊരു ഡേറ്റ് വാങ്ങാം എന്നായിരുന്നു ഞങ്ങളുടെ മറുപടി. ഇതോടെ ഈ ചിത്രം തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് വരാമെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു.

ഇതോടെ, തങ്ങളെ സംബന്ധിച്ചിടത്തോളം ചിറ്റൂരിലെ ലൊക്കേഷനേക്കാള്‍ തിലകന്‍ ചേട്ടനായിരുന്നു പ്രാധാന്യം. അങ്ങനെ ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് ലൊക്കേഷന്‍ മാറ്റിയെന്നും സിബി മലയില്‍ പറഞ്ഞു.

Advertisement