ആദ്യം ഞാന്‍ കണ്ട ഫഹദ് ആയിരുന്നില്ല പിന്നീട്; വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകന്‍

41

മലയാളത്തിലെ യുവ താരങ്ങളില്‍ സിനിമാ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന ‘വരത്തന്‍’ പ്രദര്‍ശനത്തിനെത്താനിരിക്കെ ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച്‌ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

Advertisements

‘ഔട്ട്‌ സ്റ്റാന്‍ഡിംഗ് എന്ന് പറയാവുന്ന ആക്ടര്‍ ഫഹദ് ഫാസിലാണ്. നല്ല നടനാണ്‌, കിട്ടിയ കഥാപാത്രങ്ങളെയെല്ലാം ഫഹദ് ഭംഗിയാക്കി. ആദ്യം വന്ന ഫഹദിനെയല്ല രണ്ടാം വരവില്‍ കണ്ടത്.

ഇനി ഏതു കഥാപാത്രങ്ങളും ചെയ്യാന്‍ പ്രാപ്തനാണെന്നുള്ള രീതിയില്‍ നമുക്ക് നോക്കിയിരിക്കാവുന്ന നടനാണ് അദ്ദേഹം. മറ്റു യുവതാരങ്ങളില്‍ നിന്നും ഏറെ മുന്നിലാണ് ഫഹദ് ഫാസില്‍.

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിനെക്കുറിച്ച്‌ സിബി മലയിലിന്റെ തുറന്നു പറച്ചില്‍.

Advertisement