എന്റെ വ്യക്തിപരമായ വിജയമായിട്ടാണ് ആ സിനിമയെ ഞാന്‍ കാണുന്നത്; ആടുജീവിതം കണ്ട ശേഷം ശ്യാം മോഹന്‍, പിന്നാലെ മറുപടി പറഞ്ഞ് പൃഥ്വി എത്തി

110

പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അത്രയ്ക്കും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രം കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

Advertisements

ഇപ്പോഴിതാ സിനിമ കണ്ട സന്തോഷം പങ്കുവെക്കുകയാണ് നടന്‍ ശ്യാം മോഹന്‍. പൃഥ്വിരാജിന് വാട്‌സ്ആപ്പ് വഴി അഭിനന്ദനം അറിയിച്ച് ശ്യാം എത്തി. ഇതിന് പൃഥ്വിരാജ് മറുപടി കൊടുക്കുകയും ചെയ്തു.

ചേട്ടാ ഞാന്‍ പ്രേമലു താരമാണ്. ആദി എന്ന വേഷമിട്ട ശ്യാം. താങ്കള്‍ മെസേജ് കാണുമോയെന്ന് അറിയില്ല. ആദ്യമായിട്ട് ഞാന്‍ ഒറ്റയ്ക്ക് കണ്ട് സിനിമ രാജുവേട്ടന്റെ സത്യമാണ്. അന്ന് മുതലുള്ള ഇഷ്ടമാണ്. ഞാന്‍ ആടുജീവിതം കണ്ടു. എന്റെ വ്യക്തിപരമായ വിജയമായിട്ടാണ് ആ സിനിമയെ ഞാന്‍ കാണുന്നത്. ആടുജീവിതത്തില്‍ മികച്ചതായിരിക്കുന്നു നിങ്ങള്‍. എന്നെങ്കിലും നേരിട്ട് കാണുമ്പോള്‍ ഒന്നിച്ച് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ട്. സ്‌നേഹവും ബഹുമാനവും എന്നുമാണ് പ്രേമലു താരം ശ്യാം മോഹന്‍ പൃഥ്വിരാജിന് എഴുതിയത്.

വൈകാതെ മറുപടിയുമായി നടന്‍ പൃഥ്വിരാജും രംഗത്ത് എത്തുകയായിരുന്നു. പ്രേമലുവിന്റെ വമ്പന്‍ വിജയത്തില്‍ അഭിനന്ദനങ്ങളെന്ന് പറയുകയായിരുന്നു പൃഥ്വിരാജ്. ആടുജീവിതം ഇഷ്ടപ്പെട്ടതില്‍ സന്തോഷം. പെട്ടെന്ന് കാണാമെന്ന് കരുതുന്നു എന്നും പറഞ്ഞു പൃഥ്വിരാജ്. ആ നിമിഷത്തിന് കാത്തിരിക്കുന്നുവെന്ന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജിനോട് നടന്‍ ശ്യാം മോഹന്‍.

 

 

Advertisement