രതിനിർവേദം റിലീസ് സമയത്ത് ആറടി പൊക്കത്തിലെ കട്ടൗട്ട് കണ്ട് സന്തോഷിച്ചു; ഇപ്പോൾ പത്തടിയിലാണ് കട്ടൗട്ട്; അമ്പരന്നെന്ന് ശ്വേത മേനോൻ

208

ഏതാണ്ട് മുപ്പിത്തിയൊന്നോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയത് 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു.

പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോൻ ആമീർ ഖാൻ അടക്കമു ള്ളവർക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്തത്.

Advertisements

കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമ സേനയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

ALSO READ- നിത്യ മേനോനും ഹണി റോസും മുന്നിലൂടെ കടന്നുപോയാൽ എന്തുതോന്നും; ധ്യാൻ ശ്രീനിവാസനോട് അവതാരക; വി മ ർശിച്ച് സോഷ്യൽമീഡിയ

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്വേതാ മേനോന് ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ സൂപ്പർതാരങ്ങൾക്ക് എല്ലാം കൂടെ അഭിനയിച്ചിട്ടുള്ള താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം ഇപ്പോൾ. നടിയായും മോഡലായും അവതാരക ആയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്വേതാ മേനോൻ.

ശ്വേത മേനോന്റെ പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള ചിത്രമാണ് പള്ളിമണി. ഈ ചിത്രത്തിൽ വിക്ടോറിയ എന്ന കഥാപാത്രമായിട്ടാണ് ശ്വേത അഭിനയിച്ചത്. അതേസമയം, ഈ സിനിമ റിലീസായപ്പോൾ പത്തടി പൊക്കത്തിൽ ശ്വേത മേനോന്റെ കട്ടൗട്ട് ആരാധകർ വെച്ചിരുന്നു. ഈ കട്ടൗട്ട് കണ്ടപ്പോഴുള്ള തന്റെ അനുഭവമാണ് ശ്വേത വെളിപ്പെടുത്തുന്നത്.

ALSO READ- ‘തുറമുഖം’ അചഞ്ചലരായ തൊഴിലാളി വർഗ്ഗത്തിന്റെ സമാനതകൾ ഇല്ലാത്ത പോരാട്ടത്തിന്റെ കഥ, രാജീവ് രവിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്: നിയാസ് ഇസ്മയിൽ എഴുതുന്നു

തൻരെ ചിത്രമായ രതിനിർവേദം സിനിമയുടെ സമയത്താണ് ഇതിന് മുമ്പ് കട്ടൗട്ടും പാലഭിഷേകവും കണ്ടതെന്ന് ശ്വേത മേനോൻ പറഞ്ഞു. വിക്ടോറിയ എന്ന പള്ളിമണിയിലെ കഥാപാത്രത്തിന്റെ കട്ടൗട്ട് കണ്ടപ്പോൾ തനിക്ക് വലിയ സന്തോഷം തോന്നിയെന്നും താരം വെളിപ്പെടുത്തുന്നു.

തന്റെ ഹിറ്റ് ചിത്രമായ രതിനിർവേദം സിനിമയുടെ സമയത്താണ് ആറടിപൊക്കത്തിലുള്ള കട്ടൗട്ടും പാലഭിഷേകവും കണ്ടതെന്ന് മാറ്റിനി ലൈവിന് നൽകിയ അഭിമുഖത്തിൽ ശ്വേത പറഞ്ഞത്. അന്ന് കുറേ ആളുകൾ വന്ന് അതൊക്കെ ചെയ്തിരുന്നു. എന്നാൽ ആ സിനിമയിലെ പോലയെല്ല. വ്യത്യസ്തമായ ക്യാരക്ടാണ് വിക്ടോറിയ.

അതിന്റെ ഒരു ലുക്ക് വെച്ചിട്ട് പത്തടിയുള്ള കട്ടൗട്ട് കാണുമ്പോൾ ഒരു ആക്ട്രസ് എന്ന നിലയിൽ ഞാൻ ഭയങ്കര ഹാപ്പിയാണെന്നും പള്ളിമണിയിലെ അനുഭവങ്ങൾ വളരെ മനോഹരമായിരുന്നു. ഒരുപാട് ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടെന്നും ശ്വേത പറയുന്നുണ്ട്.

സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ സിനിമയാണ് പള്ളിമണി. കൈലാഷ്, നിത്യ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Advertisement