ക്രീമും ഷാംപൂവും കണ്ടീഷണറും മോഷ്ടിക്കാറുണ്ട്; എല്ലാവരും അതുതന്നെ ചെയ്യണം; പ്രോത്സാഹിപ്പിച്ച് ശ്വേത മേനോൻ

506

ഏതാണ്ട് മുപ്പിത്തിയൊന്നോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയത് 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു.

പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോൻ ആമീർ ഖാൻ അടക്കമു ള്ളവർക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്തത്.

Advertisements

കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമ സേനയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

ALSO READ- നില കുട്ടിക്ക് മറ്റൊരു സർപ്രൈസ് സമ്മാനം; വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നെന്ന് വെളിപ്പെടുത്തൽ; നാല് മാസം ഗർഭിണി, പിറന്നാൾ ആഘോഷത്തിൽ ഇരട്ടി മധുരം!

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്വേതാ മേനോന് ലഭിച്ചിട്ടുണ്ട്. നടിയായും മോഡലായും അവതാരക ആയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്വേതാ മേനോൻ. താരം ഇപ്പോഴിതാ തന്റെ വിചിത്രമായ ഒരു സ്വഭാവത്തെ കുറിച്ചാണ് മനസ് തുറക്കുന്നത്. താൻ താമസിക്കുന്ന ഹോട്ടലുകളിൽ നിന്നും ക്രീമും ഷാംപൂവും കണ്ടീഷണറും എല്ലാം മോഷ്ടിക്കാറുണ്ടെന്ന് പറയുകയാണ് ശ്വേത. ചിലപ്പോൾ നല്ല ഷാംപൂ ലഭിക്കാറുണ്ടെന്നും താൻ മോഷ്ടിക്കാതെ ഹോട്ടലിൽ നിന്നും പോവുന്നുണ്ടെങ്കിൽ അതിനർത്ഥം ഹോട്ടലിലെ സാധനങ്ങൾ അത്ര നല്ലതല്ലെന്നാണെന്നും ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.

”ആദ്യകാലത്ത് സിനിമയിൽ എത്തിയ സമയത്തൊക്കെ ഹോട്ടലിൽ നിന്നും ക്രീമും ഷാംപൂവും ഞാൻ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഷാംപൂസൊക്കെ ചിലപ്പോൾ കിട്ടും. എല്ലാവരും എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നമുക്ക് വേണ്ടിയാണ് അതെല്ലാം വെച്ചിട്ടുള്ളത്. അതിനും കൂടി വേണ്ടിയാണ് നമ്മൾ കാശ് ഇട്ടിരിക്കുന്നത്.’- എന്നാണ് ശ്വേതയുടെ അഭിപ്രായം.

ALSO READ-മോഹൻലാലിന്റെ ആ മെഗാഹിറ്റ് സിനിമ മലയാളത്തിന് പുറകേ തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, തിക്കിലും തിരക്കിലും തൃശൂരിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു

ഷാംപൂ, ക്രീം, കൺണ്ടീഷണർ തുടങ്ങിയവയാണ് താൻ മോഷ്ടിക്കാറുള്ളത്. താൻ മോഷ്ടിക്കാതെ അവിടെ തന്നെ വെച്ച് തിരിച്ചു പോയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ആ ഹോട്ടലിലെ സാധനങ്ങൾ നല്ലതല്ലെന്നാണെന്നും ശ്വേതാ മേനോൻ പറയുന്നു.

Advertisement