എന്റെ എക്സിനോട് സംസാരിക്കാറുണ്ട്, വിവാഹ മോചിതയായി എന്ന് പറയുന്നതില്‍ അഭിമാനം; ശ്വേത മേനോന്‍

495

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താര സുന്ദരിയാണ് ശ്വേതാ മേനോന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായും സഹനടിയായും എല്ലാം വേഷമിട്ടിട്ടുള്ള നടി ഇപ്പോള്‍ മിനി സ്‌ക്രീനിലും സജീവമാണ്.

Advertisements

ഇപ്പോഴിതാ ശ്വേതാ തന്റെ ആദ്യ വിവാഹമോചനത്തെ കുറിച്ചാണ് പറയുന്നത്. സൂപ്പര്‍ അമ്മയും മകളും എന്ന ഷോയിലാണ് ശ്വേത താന്‍ ഇപ്പോഴും മുന്‍ ഭര്‍ത്താവുമായി സൗഹൃദത്തിലാണ് എന്ന് പറയുന്നത്.

‘ഞാന്‍ എപ്പോഴും എല്ലാവരോടും ഭയങ്കര പ്രൗഡ് ഓടെ പറയാറുണ്ട്, ഞാനൊരു ഡിവോഴ്സിയാണ് എന്ന്. ഞാനിത് പറയുമ്പോള്‍ ആള്‍ക്കാര്‍ കരുതും ശ്രീയുടെ കൂടെയാണ് ഡിവോഴ്സ് ആയത് എന്ന്, ശ്രീയുടെ കൂടെയല്ല. ഞങ്ങള്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിയ്ക്കുന്നു. എനിക്ക് അങ്ങനെ ഒരു സെക്കന്റ് ചാന്‍സ് ദൈവം തന്നത് വലിയൊരു ഭാഗ്യമാണ്’.

‘വിവാഹ മോചിതയായി എന്ന് പറയുന്നതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. ഇന്നും ഞാന്‍ എന്റെ എക്സിനോട് സംസാരിക്കാറുണ്ട്. ഭയങ്കര പോസിറ്റീവ് ആയിട്ടാണ് സംസാരിക്കുന്നത്. രണ്ടു പേര്‍, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റുന്നില്ല എന്ന സാഹചര്യത്തില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത്’ ശ്വേത മേനോന്‍ പറഞ്ഞു.

Advertisement