താരപുത്രി എന്നത് ബാധ്യത, അച്ഛന്റെ പേര് ആദ്യ സിനിമ വരെ മറച്ചുവെച്ചു; 21ാം വയസിൽ വീടുവിട്ടിറങ്ങി; അന്നുതൊട്ട് ആരേയും ആശ്രയിക്കാതെയാണ് ജീവിതം: ശ്രുതി ഹാസൻ

839

തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരപുത്രികളിരൽ ഒരാളാണ് ഉലകനായകൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ബോൾഡ് ആയാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുൻപ് തന്നെ പാപ്പരാസികൾ ഈ താരത്തെ വിടാതെ പിന്തുടർന്നിരുന്നു.

താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരമാണ് ശ്രുതി ഹസൻ. ഇപ്പോഴിതാ പിതാവായ കമൽഹാസന്റെ പേരിൽ സിനിമയിൽ അറിയപ്പെടാൻ തനിക്കാഗ്രഹമില്ലെന്ന് നടി ശ്രുതി ഹാസൻ തുറന്നുപറഞ്ഞിരുന്നു.

Advertisements

കമൽ ഹാസന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു സിനിമയിലേക്കും താനവസരം നേടിയിട്ടില്ലെന്നും ശ്രുതി പറയുന്നു. പക്ഷെ സിനിമയിലേക്കുള്ള വാതിൽ തുറന്നു കിട്ടാൻ കമൽ ഹാസന്റെ മകളെന്ന പേര് തനിക്ക് ഉപകരിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസൻ തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മകൾ എന്ന സ്ഥാനം എനിക്ക് മുന്നിൽ വാതിലുകൾ തുറന്നെന്ന കാര്യം ഞാൻ നിഷേധിക്കില്ല.

ALSO READ- നിത്യാ മേനോൻ നന്നായി പെർഫോം ചെയ്തിട്ടുണ്ട്; നിത്യയ്ക്കും പാർവിതിക്കും ഒന്നും പണത്തിനോട് ആർത്തിയില്ല, നല്ല സിനിമകൾ ചെയ്യും: സന്തോഷ് വർക്കി

പക്ഷെ ദൈവം സാക്ഷിയായി, ഹൃദയത്തിൽ കൈവെച്ച് ഞാൻ പറയുന്നു എന്റെ മാതാപിതാക്കളുടെ പേരോ സ്വാധീനമോ ഒരു അവസരം ലഭിക്കാനോ ബിൽ അടയ്ക്കാനോ ജോലി ചെയ്ത് തുടങ്ങിയ ശേഷം ഞാൻ ഉപയോഗിച്ചിട്ടില്ലെന്ന് ശ്രുതി ഹാസൻ പറയുകയാണ്.

ശ്രുതി ഹാസന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതിന് ശേഷം ഇന്റിപെന്റന്റ്് ആയിട്ടാണ് ശ്രുതിയും വളർന്നത്. ഇരുപത്തിയൊന്നാം വയസ്സിലാണ് അച്ഛന്റെ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അന്ന് മുതൽ തന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നത് താൻ തന്നെയാണെന്നും ശ്രുതി ഹാസൻ പറയുന്നു. അങ്ങിനെ ഒരു സാഹചര്യത്തിൽ സാധാരണക്കാരെ പോലെ തന്നെ കൈയ്യിൽ പണം തീരെ ഇല്ലാതായ അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട്. സഹായത്തിന് വേണമെങ്കിൽ എനിക്ക് അച്ഛനോട് ചോദിയ്ക്കാമായിരുന്നു പക്ഷെ ചോദിച്ചിട്ടില്ലെന്നാണ് ശ്രുതി പറയുന്നത്.

ALSO READ- സ്‌കൂൾ ആനുവൽ ഡേയ്ക്ക് ജീൻസ് ഇട്ടതിന് സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണി; കോളേജിൽ വെച്ച് ബോയ്‌സിനോട് സംസാരിച്ചതിനും പേരന്റ്‌സിനെ വിളിപ്പിച്ചു: റിമ കല്ലിങ്കൽ

തന്നെ സ്‌കൂളിൽ ചേർക്കുന്ന സമയത്ത് ജാതിയുടെ കോളത്തിൽ അച്ഛൻ ഒന്നും എഴുതിയിരുന്നില്ല. വളർന്ന് സ്‌കൂളിലൊക്കെ എത്തിയതിന് ശേഷം അച്ഛനോട് ചോദിച്ചിരുന്നു ഇവിടെ എന്താണ് പൂരിപ്പിക്കേണ്ടത് എന്ന്, അച്ഛൻ പറഞ്ഞു ഇന്ത്യൻ എന്ന്. പ്രായപൂർത്തിയായാൽ നിനക്ക് നിന്റെ തീരുമാനപ്രകാരം ഏത് മതത്തിലും ചേരാം ചേരാതിരിക്കാം എന്നും കമൽ പറഞ്ഞെന്ന് മകൾ പറയുന്നു.

അച്ഛന് ഒട്ടും തന്നെ ദൈവ വിശ്വാസം ഇല്ല. എന്നാൽ താൻ ഒരു വിശ്വാസിയാണ്. അച്ഛന് അച്ഛന്റേതായ കാഴ്ചപ്പാടകളും വിശ്വാസങ്ങളും ഉണ്ട്. എനിക്ക് എന്റേതായ രീതിയിലുള്ള വിശ്വാസങ്ങളും. അതിന്റെ പേരിൽ തർക്കിക്കേണ്ട സാഹചര്യം ഒന്നും ഉണ്ടായിട്ടില്ലെന്നും തർക്കുകയില്ലെന്നും ശ്രുതി ഹാസൻ വെളിപ്പെടുത്തു.

സ്‌കൂൾ കാലത്ത് തന്നെ കമൽ ഹാസന്റെ മകൾ എന്ന ലേബൽ എനിക്ക് ബാധ്യതയായിരുന്നു. മുംബൈയിലാണ് പഠിച്ചത്. അന്ന് അച്ഛൻറെ പേര് ഡോ. രാമചന്ദ്രൻ എന്നാണ് എല്ലാവരോടും പറഞ്ഞത്. തൻരെ പേര് പൂജ രാമചന്ദ്രൻ ആണെന്നും പറഞ്ഞിരുന്നു. പിന്നീട് തന്നെ കണ്ട് പലരും ഏതെങ്കിലും പ്രശസ്ത നടന്റെ മകളാണോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ, തന്റെ അച്ഛൻ ഡോക്ടറാണ്, ചെന്നൈയിലാണ് വർക്ക് ചെയ്യുന്നത് എന്നാണ് പറഞ്ഞിരുന്നതെന്നും ആദ്യ സിനിമ വരെ ആ കള്ളം മെയിന്റൈൻ ചെയ്തിരുന്നു എന്നും് ശ്രുതി ഹാസൻ വെളിപ്പെടുത്തി.

Advertisement