അമ്മയും അച്ഛനുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താരത്തിന്റെ യാത്ര; ശ്രുതി രജനികാന്ത് പങ്കിട്ട ഫോട്ടോ

70

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചക്കപ്പഴം. ചക്കപ്പഴം സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ഓരോ എപ്പിസോഡിനുമുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഇപ്പോള്‍. ഹാസ്യം നിറഞ്ഞ പരമ്പരയെ അത്രത്തോളം മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു.

Advertisements

ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് ശ്രുതി രജനികാന്ത്. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പൈങ്കിളിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ശ്രുതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട് ചക്കപ്പഴം വീണ്ടും പഴയ താരങ്ങളുമായി പുനരാരംഭിച്ചപ്പോള്‍ അതിന്റെ ഭാഗമായി ശ്രുതിയും എത്തിയിരുന്നു.

ശ്രുതി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് യാത്രയിലാണ് താരം. ക്രുയിസ് കപ്പല്‍ കയറുന്നതിന്റെയും യാത്രയുടെയും ഏതാനും ചിത്രങ്ങളാണ് ശ്രുതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അമ്മയും അച്ഛനുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താരത്തിന്റെ യാത്ര. എന്റെ അടുത്ത യാത്ര എവിടേക്കാണെന്ന് കണ്ടുപിടിക്കൂവെന്ന ക്യാപ്ഷനോടെയാണ് ആദ്യത്തെ ചിത്രം താരം പങ്കുവെചച്ചത്. പിന്നാലെയാണ് ലക്ഷദ്വീപിലേക്കാണെന്ന് നടി തന്നെ വെളിപ്പെടുത്തിയത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ച് നേരത്തെ നടി പറഞ്ഞിട്ടുണ്ട്. ‘അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഞാന്‍ സിനിമയില്‍ വരണമെന്നത്. ‘ഉണ്ണിക്കുട്ടന്‍’ എന്ന സീരിയലില്‍ ബാലതാരമായാണ് തുടക്കം. ബാലതാരമായി വന്നത് സിനിമയിലായിരുന്നെങ്കില്‍ കരിയറില്‍ അത് കൂടുതല്‍ ഗുണം ചെയ്തേനെയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. നാലാം ക്ലാസുവരെ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചു. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തു. ഒടുവില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഫ്ളവേഴ്സ് ചാനലിലെ ‘ചക്കപ്പഴ’ത്തിലേക്കെത്തുന്നത്.

 

 

Advertisement