ബിഗ് ബോസ് ഷോയില്‍ എത്തിയതോടെയാണ് നടിയും ബിസിനസുക്കാരിയുമായ ശോഭാ വിശ്വനാഥ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ വെച്ച് താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചൊക്കെ ശോഭ തുറന്ന് പറഞ്ഞിരുന്നു. തന്റെ സുഹൃത്ത് തന്നെ കള്ളക്കേസില്‍ കുടുക്കിയതിനെക്കുറിച്ച് ബിഗ് ബോസ് വീട്ടില്‍ വച്ചാണ് താരം പറഞ്ഞത്.
ഒടുവില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ശോഭ ഒരുപാട് കഷ്ടപ്പെട്ടു. അങ്ങനെ സംഭവിച്ചെങ്കിലും ആ കുറ്റവാളി ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടില്ല. ഇപ്പോള്‍ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് ശോഭ.
നല്ലൊരു ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു വിവാഹം. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു അത്. എന്നാല്‍ അദ്ദേഹം ആല്‍ക്കഹോളിക് ആണെന്ന് ആദ്യ രാത്രിയിലാണ് ഞാന്‍ അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.
കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് ഞാന്‍ വരുന്നത്. വിവാഹനിശ്ചയവും കല്യാണവുമൊക്കെ ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് നടത്തിയത്. അന്ന് ഒരു തീരുമാനം എടുക്കാനുള്ള ശക്തി എനിക്കിലായിരുന്നു. ഇപ്പോഴത്തെ കുട്ടികളോട് ഞാന്‍ എന്റെ അനുഭവം അവരോട് പറഞ്ഞ് കൊടുക്കാറുണ്ട്. എനിക്ക് പറ്റിയ തെറ്റ് ഇതാണ്. അതുപോലെ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള കാര്യങ്ങളാണ് ഞാന്‍ അവരോട് പറയാറുള്ളത്.
also read
ഞാന്‍ ഒരുപാട് തവണ പൊങ്കാലയ്ക്ക് വരുന്നുണ്ടെങ്കിലും ആകെ കണ്‍ഫ്യൂഷനാണ്; പൊങ്കാലയിടാന്‍ നടി ചിപ്പി എത്തിയപ്പോള്‍മൂന്നര വര്‍ഷത്തോളം അയാളുടെ കൂടെ ജീവിച്ചു. പിന്നീട് പല തരത്തിലുള്ള ശരീരിക മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നു. മൂന്ന് വര്‍ഷം ആ ജീവിതം ഞാന്‍ എങ്ങനെ ജീവിച്ചു എന്നിപ്പോഴും അറിയില്ല ശോഭ പറഞ്ഞു.