ആ സിനിമ ചെയ്യുമ്പോള്‍ ശരിക്കും ഗര്‍ഭിണിയാവണമെന്ന് തോന്നി, കല്യാണം കഴിക്കാനായിരുന്നു മമ്മിയുടെ മറുപടി, തുറന്നുപറഞ്ഞ് ഷംന ഖാസിം

49

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന കാസ്സിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.


അമ്മച്ചി എപ്പോഴും പറയുന്ന ഒരു വാക്കുണ്ട് , അവനെ വിട്ടു ഞാന്‍ എവിടെയും പോകില്ല; നോവോടെ നടന്‍ ദാവീദ് ജോണ്‍

Advertisements

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Also Read:ഫുട്ബോളിനോട് ഇത്രയും ഇഷ്ടം ഉണ്ടോ ആദ്വിക്കിന് ? ; മകന്റെ പിറന്നാള്‍ ആഘോഷിച്ച് അജിത്തും ശാലിനിയും

അതേ സമയം വിവാഹത്തെ തുടര്‍ന്ന സിനിമയില്‍ നിന്്നും ഇടവേളയെടുത്തിരുന്നു ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരന്‍ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭര്‍ത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ഇരുവര്‍ക്കും ഈയടുത്ത് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഷംന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഇന്നും സിനിമാഇന്‍ഡസ്ട്രിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ കാരണം സംവിധായകന്‍ മിഷ്‌കിന്‍ ആണെന്നും തനിക്ക് അഭിനയിക്കണമെന്ന ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണെന്നും ഷംന പറയുന്നു.

Also Read:ആഗോള ബോക്‌സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളില്‍, ഒടുവില്‍ ആ നേട്ടം സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്

മെലിഞ്ഞാലും തടിച്ചാലും കല്യാണം കഴിച്ചാലുമൊക്കെ താന്‍ അഭിനയിക്കണമെന്ന് പറയും. നായിക വേഷം ചെയ്യാതെ ക്യാരക്ടര്‍ റോളുകള്‍ കൂടെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ഷംന പറയുന്നു. താന്‍ ആദ്യം ചെയ്ത സിനിമകളെല്ലാം പരാജയമായിരുന്നുവെന്നും സവരക്കത്തി സിനിമയാണ് തരിക്ക് കരിയര്‍ ബ്രേക്കായതെന്നും ഷംന കൂട്ടിച്ചേര്‍ത്തു.

അതില്‍ രണ്ട് കുട്ടികളുടെ അമ്മയും ഗര്‍ഭിണിയായ സ്ത്രീയുമായിട്ടായിരുന്നു താന്‍ അഭിനിച്ചത്. സത്യത്തില്‍ തനിക്ക് ആ സമയത്ത് യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായിരുന്നുവെങ്കില്‍ എന്ന ആഗ്രഹം വന്നിരുന്നുവെന്നും സിനിമ കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് ഗര്‍ഭിണിയാവണമെന്ന് മമ്മിയോട് പറഞ്ഞുവെന്നും വേഗം കല്യാണം കഴിക്കാനായിരുന്നു മറുപടിയെന്നും ഷംന പറയുന്നു.

Advertisement