മലയാളം മിനിസ്‌ക്രീൻ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.
അതേ സമയം വിവാഹത്തെ തുടർന്ന സിനിമയിൽ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരൻ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭർത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. താൻ അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷ വാർത്ത ഷംന കാസിം അടുത്തിടെയാണ് പങ്കിട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രേക്ഷകരെ താരം ഈ വാർത്ത അറിയിച്ചത്.
വലിയ ആഘോഷത്തോടെ ആണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസം ആയിരുന്നു ഷംനയുടെ വിവാഹം. ബേബി ഷവർ ചിത്രങ്ങൾ ഷംന പങ്കുവെയ്ക്കുകയും ഇപ്പോൾ നിറവയറുമായി ഓരോ വിശേഷങ്ങളും ഷംന പങ്കുവെയ്ക്കാറുണ്ട്.
ഇതിനിടെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നത്. നടിയുടെ പുതിയ സിനിമയായ ദസറയിലെ ഗാനത്തിന് ഡാൻസ് ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ഇത്രയും മികച്ച സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിനിമയുടെ ആഘോഷങ്ങൾ മിസ് ചെയ്യുന്നെന്നും ഷംന വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു.
എന്നാൽ ഷംനയെ അഭിനന്ദിക്കുന്നതിനേക്കാൾ കൂടുതൽ വിമർശിക്കുകയാണ് സോഷ്യൽമീഡിയ. പൂർണ ഗർഭിണിയായിരിക്കുമ്പോഴാണോ ഡാൻസെന്നാണ് പലരും ചോദ്യം ചെയ്യുന്നത്. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കൂയെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഒപ്പം റമദാൻ മാസത്തിലാണോ ഡാൻസെന്നാണ് മറ്റ് ചിലരുടെ ചോദ്യം.
മാഡം ഈ മാസം സമാധാനത്തിന്റെ റമദാൻ മാസമാണ്. ദയവായി പാട്ടുകളോ ഡാൻസ് വീഡിയോകളോ പങ്കുവെക്കാതിരിക്കൂ, നിങ്ങളോട് അപേക്ഷിക്കുകയാണെന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുകയാണ്.