കുരക്കാത്ത നായയുമില്ല, കുറവു പറയാത്ത വായയും ഇല്ല, നമ്മള്‍ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക, ഇടക്കാല ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ പുതിയ പോസ്റ്റുകളുമായി ഷിയാസ് കരീം, രൂക്ഷവിമര്‍ശനം

359

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്ന വിവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകര്‍.

Advertisements

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് ഷിയാസ് വിദേശത്തായിരുന്നു.

Also Read: രണ്ടുമക്കളുണ്ടെന്ന് കണ്ടാല്‍ പറയില്ലെന്ന് ആരാധകര്‍, ഈ പ്രായത്തിലും സുന്ദരിയാവാന്‍ കഴിഞ്ഞത് തന്റെയുള്ളിലെ ജീനിന്റെ ഗുണമാണെന്ന് മാളവിക, ഭര്‍ത്താവിനോട് തോന്നിയ ദേഷ്യത്തെ കുറിച്ചും തുറന്ന് പറഞ്ഞ് താരം

കഴിഞ്ഞ ദിവസം താരത്തെ ചെന്നൈയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇപ്പോഴിതാ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷിയാസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച രണ്ട് പോസ്റ്റുകളാണ് ശ്രദ്ധനേടുന്നത്.

നടി സാധിക ഒരു അഭിമുഖത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രിവിലേജിനെ പറ്റിയും എപ്പോഴും അവകാശം കിട്ടുന്നതിനെ കുറിച്ചും പറയുന്ന വീഡിയോയാണ് ഷിയാസ് പങ്കുവെച്ച രണ്ട് പോസ്റ്റുകളില്‍ ഒന്ന്. ആണിനോട് ദേഷ്യം തോന്നിയാല്‍ അവരെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു അവസ്ഥയുണ്ടെന്നും സ്ത്രീകള്‍ കേസ് കൊടുത്താല്‍ ആണിനെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും സാധിക വീഡിയോയില്‍ പറയുന്നു.

Also Read: എന്റെ സിനിമയുടെ ഷൂട്ടിനിടക്കും ചാക്കോച്ചന്‍ വിദേശത്ത് പോകണമെന്ന് പറഞ്ഞു, പറ്റില്ലെന്ന് ഞാന്‍ കടുപ്പിച്ചു പറഞ്ഞു, എനിക്ക് സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു, ലാല്‍ജോസ് പറയുന്നു

പുരുഷന്മാര്‍ക്ക് അങ്ങനെയൊരു പ്രിവിലേജ് ഇല്ലെന്നും പല സ്ത്രീകളും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സ്ത്രീക്കും പുരുഷനും ഒരേ നിയമമാണ് വേണ്ടതെന്നും സാധിക വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ ഇത് ശരിയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു ഷിയാസ് പങ്കുവെച്ചത്.

രണ്ടാമത്തെ പോസ്റ്റ് രജനികാന്തിന്റെ വാക്കുകളായിരുന്നു. കുരക്കാത്ത നായയുമില്ല, കുറവു പറയാത്ത വായയും ഇല്ല, ഇവ രണ്ടുമില്ലാത്ത നാടുമില്ലെന്നും നമ്മള്‍ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക എന്ന രജനികാന്തിന്റെ വാക്കുകളാണ് ഷിയാസ് പങ്കുവെച്ചിരിക്കുന്നത്.

Advertisement