‘നീ എന്റേതാണ്, നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’, പങ്കാളിക്കൊപ്പം ഷിയാസ് കരീം; പുള്ളിക്കാരി കട്ടയ്ക്ക് കൂടെയുണ്ടല്ലോ എന്ന് ആരാധകര്‍

1611

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്ന വിവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകര്‍.

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് ഷിയാസ് വിദേശത്തായിരുന്നു.

Advertisements


കഴിഞ്ഞ ദിവസം താരത്തെ ചെന്നൈയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. അതേസമയം, താന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ മേഖലയില്‍ നില്‍ക്കുന്നത്. അറിയാത്ത കാര്യത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നതെന്നുമായിരുന്നു മുന്‍പ് ഷിയാസ് പ്രതികരിച്ചിരുന്നത്.
ALSO READ- ‘അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര, അകത്തു നിന്ന് തഴുകണം; അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം’; എക്കാലത്തേയും ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപി

ഇതിനിടെ ഷിയാസിന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞത്. ഷിയാസ് ഭാവിവധുവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരുന്നു. വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുന്നതിനിടയിലായിരുന്നു അദ്ദേഹം കുടുംബവിശേഷങ്ങള്‍ പുറത്തെത്തിയത്.

അതേസമയം, അറ സ്റ്റി ലായെങ്കില്‍ ഷിയാസ് എങ്ങനെയാണ് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതെന്നായിരുന്നു ചില ചോദ്യങ്ങള്‍. ഷിയാസിന്റെ പോസ്റ്റിന് കീഴെ ബഷീര്‍ ബഷി, ഐശ്വര്യ രാജീവ്, അനുമോള്‍ തുടങ്ങിയവരെല്ലാം കമന്റുകളുമായെത്തിയിട്ടുണ്ട്.

ALSO READ- മരണം വരെ ഞാന്‍ അദ്ദേഹത്തെ വെറുക്കില്ല, അദ്ദേഹത്തിന് നല്ലത് മാത്രം ഉണ്ടാവണം എന്നാണ് ആഗ്രഹം ; അഭയ

ഷിയാസ് ‘നീ എന്റേതാണ്, നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’- എന്ന ക്യാപ്ഷനോടെയാണ് പുതിയ ഫോട്ടോകള്‍ പങ്കുവെച്ചത്. ഇതോടെ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബം കട്ടയ്ക്ക് കൂടെയുണ്ടല്ലോ, പിന്നെന്ത് പേടിക്കാനാണെന്നായിരുന്നു ആരാധകരും പ്രതികരിച്ചത്.

ഇതിനിടെ താരത്തിനോട് ജാമ്യം കിട്ടിയോ എന്ന് ചോദിച്ചവര്‍ക്കെല്ലാം ഷിയാസ് നേരിട്ട് മറുപടി നല്‍കിയിരുന്നു. സഹായിക്കാമോ, ജാമ്യം കിട്ടിയില്ലെന്നായിരുന്നു മറുപടി. എന്തായാലും പുള്ളിക്കാരി കട്ടയ്ക്ക് കൂടെയുണ്ടല്ലോ എന്നൊരാള്‍ പറഞ്ഞപ്പോള്‍ എപ്പോഴുമുണ്ടെന്നാണ് ഷിയാസ് പറയുന്നത്.

പീഡനക്കേസ് എന്തായെന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, ഞാന്‍ വീട്ടില്‍ സുരക്ഷിതനായി കഴിയുന്നുവെന്നുമാണ് ഷിയാസ് മറുപടി നല്‍കിയത്.

Advertisement