നാളെ വലിയ നടിയായാല്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ, ഉമ്മ വെയ്ക്കുന്നതോ കണ്ടാല്‍ അപ്പോള്‍ പറയാം; അന്ന് വിനീത് പറഞ്ഞതിനെ കുറിച്ച് ശിവദ

55

പ്രേക്ഷകർ നെഞ്ചിലേറ്റിയ ആൽബം ആയിരുന്നു മഴ. ഒരു സമയത്ത് ഈ മ്യൂസിക് ആൽബത്തിലെ ഗാനം നമ്മളെല്ലാം ഏറ്റുപാടി നടന്നിരുന്നു. നടി ശിവദയാണ് ഇതിൽ നായിക ആയി എത്തിയത്. പിന്നീട് സിനിമയിൽ അടക്കം നിരവധി അവസരം ശിവദയ്ക്ക് ലഭിച്ചു. 

എന്നാൽ മഴ എന്ന മ്യൂസിക് ആൽബം നടൻ വിനീത് കുമാറാണ് സംവിധാനം ചെയ്തത് എന്ന് പലർക്കും അറിയില്ല. ശിവദയുടെ ആദ്യത്തെ സംവിധായകൻ വിനീത് ആയിരുന്നു. ഒരു ടെലിവിഷൻ ഷോയിൽ വെച്ച് മഴ എന്ന ആൽബത്തിൽ അഭിനയിച്ചതിനെക്കുറിച്ചും വിനീതിനെക്കുറിച്ചും ആണ് ശിവദ പറയുന്നത്.

Advertisements

മഴ എന്ന ആൽബത്തിൽ നായകൻ തോളിൽ ചായുന്നതും, മടിയിൽ കിടക്കുന്നതായും, മാറിൽ ചായുന്നതും ഒക്കെയുള്ള രംഗങ്ങളുണ്ടായിരുന്നു. എന്നാൽ അങ്ങനെയുള്ള രംഗങ്ങളിൽ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു. അഭിനയമാണ്, ഇങ്ങനെയൊക്കെയാണ് എന്ന് വിനീതേട്ടൻ പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ല. അപ്പോൾ വിനീതേട്ടൻ പറഞ്ഞു, ‘ഈ ആൽബം പുറത്തിറങ്ങി, നിനക്ക് വല്ല സിനിമയിലും അവസരം കിട്ടി, നാളെ വലിയ നടിയായാൽ ആരെയെങ്കിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ, ഉമ്മയ്ക്കുന്നതോ ഞാൻ കണ്ടാൽ, അപ്പോൾ പറയാം’ എന്ന്.

ചിരിച്ചുകൊണ്ടാണ് ശിവദ തന്റെ ഓർമ പങ്കുവച്ചത്. പിന്നാലെ മറ്റു സിനിമയിൽ ശിവദ അങ്ങനെ അഭിനയിക്കുകയും ചെയ്തു.

 

Advertisement