ബ്രില്യന്റ് ആക്ടറാണ് ഷൈന്‍, ഫിസിക്കല്‍ കോണ്‍ടാക്ട് വരുന്ന സീനുകള്‍ ചെയ്യുമ്പോള്‍ നോക്കിയിട്ടേ ചെയ്യാറുള്ളൂ, അണ്‍കംഫര്‍ട്ടബിള്‍ അല്ലെന്ന് ഉറപ്പാക്കും: ഐശ്വര്യ ലക്ഷ്മി

1998

മായാനദി ചിത്രത്തിലൂടെ ഞെട്ടിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ തെന്നിന്ത്യയില്‍ തന്നെ പ്രമുഖ താരമാണ് ഐശ്വര്യ ലക്ഷ്മി. പൊന്നിയിന്‍ സെല്‍വന് ശേഷം ഐശ്വര്യ ലക്ഷ്മി എത്തുന്ന ചിത്രമാണ് കുമാരി. ടൈറ്റില്‍ റോളിലാണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തില്‍ കുമാരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായിട്ടാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്.

ചിത്രത്തില്‍ ക്യാരക്ടറിനെ ആവാഹിച്ച് എടുത്ത് അഭിനയിച്ച ഒരാള്‍ ഷൈന്‍ ടോം ചാക്കോ ആണെന്നും അത് സ്‌ക്രീനില്‍ കാണാനുണ്ടെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി. ഭയങ്കര ബ്രില്യന്റ് ആക്ടറാണ് ഷൈന്‍ ഓരോ സമയത്തും നമ്മളെ പരമാവധി കംഫര്‍ട്ടബിളാക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നും ഐശ്വര്യ പറയുന്നു.

Advertisements

ഷൈന്‍ പല കാര്യങ്ങളും ശ്രദ്ധിക്കുകയാണെന്ന് നമുക്ക് തോന്നില്ല. ഓരോ സീനിലും പുള്ളി എടുക്കുന്ന എഫേര്‍ട്ടുണ്ട്. അത്രയും ചിന്തിച്ചാണ് ഓരോ സീനും ചെയ്യുന്നത്. എന്റെ അടുത്താണെങ്കില്‍ പോലും ഫിസിക്കല്‍ കോണ്‍ടാക്ട് വരുന്ന സീനുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒട്ടും അണ്‍കംഫര്‍ട്ടബിള്‍ അല്ല എന്നുള്ളത് നോക്കിയിട്ടേ അത് ചെയ്യുള്ളൂ.

ALSO READ- സിനിമയില്‍ 90 ശതമാനം നഗ്‌നത കാണിക്കും എന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം തന്നാല്‍ പൂര്‍ണ നഗ്നയാകാം എന്ന് പറഞ്ഞവളാണ് പരാതിക്കാരി; കേസിനോട് പ്രതികരിച്ച് പാല്‍പായസം സംവിധായിക

പുള്ളി എപ്പോഴും അതില്‍ അവെയര്‍ ആണ്. നമ്മള്‍ വിചാരിക്കും പുള്ളി അവയെറല്ല, അറിയാതെ ചെയ്തുപോകുന്നതാണ് എന്നൊക്കെ. അതൊന്നുമല്ല ഭയങ്കര അവയെറാണ്. ഒരു രക്ഷയുമില്ലാത്ത കോ ആക്ടറാണ് ഷൈനെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

അതേസമയം, ഐശ്വര്യയെക്കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. ഷൂട്ടിങ് സമയത്തെ അനുഭവങ്ങളാണ് നടന്‍ പങ്കുവെച്ചത്. ഒത്തിരി വേദന സഹിച്ചാണ് ഐശ്വര്യ ചിത്രത്തില്‍ അഭിനയിച്ചതെന്ന് ഷൈന്‍ പറയുന്നു.

ALSO READ- സാരിയിൽ ഒരൊന്നൊന്നര സുന്ദരിയായി അനു സിത്താര, വൗവ് ശാലീനം എന്ന് ആരാധകർ..

ചുറ്റിപ്പിടിക്കുന്ന സീന്‍ ഉണ്ടായിരുന്നുവെന്നും അതിന് താന്‍ ഒത്തിരി ബലം പ്രയോഗിച്ചിട്ടുണ്ടെന്നും അപ്പോള്‍ ഐശ്വര്യയ്ക്ക് നന്നായി വേദനിച്ച് കാണുമെന്നും ഷൈന്‍ പറയുന്നു.

അതിനിടെ താന്‍ എന്തൊരു അലമ്പാടോ, തൊട്ടുപോകരുത് എന്നൊക്കെ ഐശ്വര്യ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement