ഏത് കഥാപാത്രം കൊടുത്താലും അത് ഗംഭീരമാക്കും നടന്‍ ഷൈന്‍ ടോം ചാക്കോ. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോള്‍. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്‍ക്കുകയാണ് ഷൈന്‍. ഇന്നും കൈ നിറയെ ചിത്രങ്ങളാണ് നടന്‍ ഷൈന്‍ ടോം ചാക്കോക്ക്.
താരത്തിന്റെ എല്ലാ അഭിമുഖവും അല്പം വ്യത്യസ്തമായിരിക്കും. ചിലത് കോമഡി കൊണ്ട് നിറഞ്ഞതാണെങ്കില്‍ മറ്റു ചില അഭിമുഖങ്ങള്‍ അല്‍പം ഗൗരവത്തില്‍ ഉള്ളതായിരിക്കും.
ഏറ്റവും ഒടുവില്‍ നടനല്‍കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പുതിയ അഭിമുഖത്തില്‍ തന്റെ ഓണാഘോഷത്തെക്കുറിച്ച് ഒക്കെ നടന്‍ സംസാരിച്ചു , കുട്ടിക്കാലത്ത് ഒരുപാട് ഓണാഘോഷ പരിപാടികളില്‍ താനും അനിയനും പങ്കെടുത്തിട്ടുണ്ട് എന്ന് ഷൈന്‍ പറഞ്ഞു.
പിന്നാലെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കല്യാണം കഴിഞ്ഞ് ഡിവോഴ്‌സും കഴിഞ്ഞു , ഇനി കല്യാണം കഴിക്കാന്‍ പോകണോ എന്ന് അവതാരിക ചോദിച്ചപ്പോള്‍ ഇനി എവിടെ നിന്ന് ഭക്ഷണം കഴിക്കാനാ, ഒരു കാപ്പി ചോദിച്ചിട്ട് കിട്ടിയില്ല എന്ന് തമാശയോടെ ഷൈന്‍ പറഞ്ഞു.
നേരത്തെ ഒരു അഭിമുഖത്തില്‍ താരം ഫോണ്‍ വലിച്ചെറിഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇത്തവണ ഫോണിന് പകരം വാച്ച് , മാലയും ആണ് ഷൈന്‍ എറിഞ്ഞത്. സാധാരണ താരത്തിന്റെ അഭിമുഖങ്ങളില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ ഉണ്ടാവാറുണ്ട്.