ഈ അടുത്താണ് നടൻ ഷൈൻ ടോം ചാക്കോ തന്റെ പ്രണയം തുറന്നു പറഞ്ഞത്. പിന്നാലെ ആ പ്രണയ കഥ ചോദിച്ച് ആരാധകരും പുറകെ കൂടി. ഇപ്പോഴിതാ ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും തന്റെ പ്രണയ കഥ ചെറുതായി പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
റിയൽ ലൈഫിൽ റൊമാൻസ് ബുദ്ധിമുട്ടില്ലെന്ന് നടൻ പറയുന്നു. പത്തിരുപത്തിയഞ്ചുവർഷത്തെ ബന്ധമാണ് തങ്ങളുടെത് എന്ന് ഷൈൻ പറയുന്നു. എന്നാൽ അവതാരികയുടെ ചോദ്യത്തിന് കൃത്വമായ മറുപടി ഷൈൻ ടോം ചാക്കോ പറഞ്ഞില്ല.
ലവ് സ്റ്റോറി ഒരു വലിയ കഥയാണെന്ന് പറഞ്ഞ നടൻ പിന്നാലെ താൻ ജനിച്ച സ്ഥലത്തെ കുറിച്ചും വളർന്നതിനെ കുറിച്ചെല്ലാം പറഞ്ഞു.
also read
മകള്‍ക്ക് വേണ്ടി സിനിമയില്‍ നിന്നും വിട്ടുനിന്നു, അവളെ അകന്നിരിക്കാന്‍ തോന്നിയിരുന്നില്ല, മനസ്സുതുറന്ന് മഞ്ജു പിള്ള
വീണ്ടും പ്രണയ കഥയിലേക്ക് തന്നെ നടൻ തിരിച്ചെത്തി. അത് എത്ര കാലം പോകുന്നു, എവിടെ എത്തുന്നു എങ്ങനെ എത്തുന്നു എന്ന് അനുസരിച്ചല്ലേ പറയേണ്ടത്. ഭൂമിയിൽ വച്ചാണ് കണ്ടത്, ഈ മണ്ണിൽ വച്ചിട്ട് ഇൻസ്റ്റാഗ്രാം വഴിയാണ് കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു, മെസേജ് അയച്ചു നടൻ പറഞ്ഞു.
അതേസമയം തങ്ങൾ പരസ്പരം പ്രൊപ്പോസ് ഒന്നും ചെയ്തില്ല, കൂടെ അങ്ങ് കൂട്ടി. ആരാണ് ആദ്യം തീരുമാനിച്ചത് എന്ന് പറയാൻ ആകുമോ. ഒരാൾ തീരുമാനിച്ചാൽ മറ്റേയാൾ കൂടെ കൂടുമോ, രണ്ടുപേരും കൂടി തീരുമാനിച്ചാൽ അല്ലേ കൂടെ കൂടുന്നത്. അങ്ങനെ അല്ലെ രണ്ടാളും പാർട്ണർഷിപ്പിൽ പോകുന്നത്, അല്ലാതെ എന്താണ് ഇപ്പോൾ പറയേണ്ടത് ഷൈൻ ടോം ചാക്കോ പറഞ്ഞു.