സിനിമയിൽ സംവിധായകനായി വന്ന് നടനായ താരമാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ 2 വർഷത്തിൽ സിനിമയിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത് നടനെന്ന ഖ്യാതിയും ഷൈൻ ടോം ചാക്കോയ്ക്ക് തന്നെയാണ് ഉള്ളത്. ഓട് നടന്ന് അഭിനയിക്കുന്നത് എനിക്ക് വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ക്ലബ് എഫ് എം മിന് നല്കിയി അഭിമുഖത്തിൽ തന്റെ ജയിൽ വാസത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇഷ്ഖ് എന്ന സിനിമയിലെ വേഷം തന്റെ ചുറ്റുപ്പാട് നിന്ന് കിട്ടാവുന്നതിൽ ഏറ്റവും മോശം സ്വഭാവമുള്ള വേഷമാണ്. അതുവരെ ഇത്രയും അഭിനയ സാധ്യതയുള്ള വേഷങ്ങൾ കിട്ടിയിട്ടില്ല. ഒരു രാത്രിയിലെ സംഭവമാണ് ആ സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്. എന്നെ മുന്നോട്ട് നയിച്ച ഇന്ധനം ആ സിനിമ ആണെന്ന് പറയാം.
60 ദിവസമായിരുന്നു ജയിൽ വാസം. അവിടെ വെച്ച് പൗലോ കൊയ്‌ലോയുടെ പുസ്തകം വായിച്ചതിലുൂടെ ഒരുപാട് പ്രതീക്ഷകൾ വന്ന് തുടങ്ങി. സിനിമയെ കുറിച്ച് മാത്രമായിരുന്നു ആ സമയത്ത് ചിന്ത. നല്ല റോളുകൾ മാത്രമല്ല, എനിക്ക് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ അഭിനയിക്കാൻ കഴിയുന്ന ചീത്ത റോളുകളും ഉണ്ടാവും എന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചുക്കൊണ്ടെ ഇരുന്നു. ആ അനുഭവങ്ങളെ മറികടക്കാൻ 2019 ആയി.
കോക്പിറ്റിൽ ഞാൻ കയറിയത് പറത്താൻ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാൻ വേണ്ടിയാണ്. നമ്മൾ പൈസ കൊടുക്കുന്നവരല്ലെ. എയർ ഇന്ത്യ നമ്മുടെ അല്ലെ. നമ്മളൊക്കെ അന്യരാണെന്ന് മനസ്സിലാവുന്നത് കോക്പിറ്റിനകത്ത് കയറിയപ്പോഴാണ്. ഇപ്പോൾ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചു, തല കറങ്ങി വീണു എന്ന് കരുതുക. വെളളം തളിക്കാൻ ആണെങ്കിലും ആളുകൾ അതിനകത്ത് കയറില്ലേ. മുൻപും പല ആളുകളും അതിനകത്ത് കയറി ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നൊന്നും ആർക്കും ഒരു പ്രശ്‌നവുമില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് പ്രശ്‌നങ്ങൾ ഷൈൻ ടോം ചാക്കോ നേരിടേണ്ടി വന്നിട്ടുണ്ട്. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിൽവാസവും താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയോട് അടങ്ങാത്ത പാഷനാണ് താരത്തിനുള്ളത്. ഏത് കഥാപാത്രങ്ങളെയും അനായാസം ചെയ്ത് ഫലിപ്പിക്കാൻ ഉള്ള പ്രത്യേക കഴിവും ഷൈനിനുണ്ട്.