വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. ഇന്ന് ഈ താരത്തിന് കൈ നിറയെ അവസരങ്ങളാണ്. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചുള്ള ചോദ്യത്തിന് നടൻ നൽകിയ മറുപടിയാണ് വൈറൽ ആവുന്നത്.
സ്ത്രീധനം ഇഷ്ടമുള്ളവർ കൊടുക്കുക ഇഷ്ടമല്ലാത്തവർ കൊടുക്കാതിരിക്കുക എന്ന് താരം പറഞ്ഞു. വിവാഹമോചന സമയത്ത് ഭാര്യക്ക് ജീവനാശം കൊടുക്കുന്നത് എന്തിനാ, അതും ഒരു സ്ത്രീധനം പോലെയല്ലേ. വിവാഹ സമയത്ത് സ്ത്രീധനം കൊടുക്കുന്നു, വിവാഹമോചന സമയത്ത് അത് തിരിച്ചു കൊടുക്കുന്നു. എന്തിനാണ് പിരിയുന്ന സമയത്ത് ഭാര്യക്ക് കാശ് കൊടുക്കുന്നത് എന്ന് നടൻ ചോദിക്കുന്നു.
വിവാഹം എന്നത് രണ്ടുപേരുടെയും ആവശ്യമാണ്. താനും ഡിവോഴ്‌സ് സമയത്ത് ക്യാഷ് കൊടുത്തിരുന്നുവെന്ന് നടൻ പറയുന്നു.
ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ. എന്തിന് ഒരാൾക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാൻ ഒരാൾക്ക് ഒരാൾ എന്തിന് കാശ് കൊടുക്കണം. ചിലർ പറയും ഞങ്ങളുടെ മകൾക്ക് കൊടുക്കുന്നതാണ് സ്ത്രീധനം എന്ന്. ചിലർ പറയും ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. അങ്ങനെ ആണെങ്കിൽ ഡിവോഴ്‌സ് സമയത്ത് ജീവനാംശവും കൊടുക്കാൻ പാടില്ല ഷൈൻ പറയുന്നു.
also read
ആ പാവം പൈസ ഉണ്ടാക്കുന്നത് മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കും; സുരേഷ് ഗോപിയെ കുറിച്ച് ജയറാം