ഷൈനിന്റെ വിവാഹ നിശ്ചയ ദിനത്തില്‍ മകന്റെ ജീവിതത്തില്‍ സംഭവിച്ചത്, വൈറലായി ചിത്രങ്ങള്‍, പൊട്ടിത്തെറിച്ച് ആദ്യ ഭാര്യ തബീത്ത

272

അസിസ്റ്റന്‍ഡ് സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാ്ണ് ഷൈന്‍ ടോം ചാക്കോ. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോള്‍.

Advertisements

അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈന്‍. നാനിയുടെ ദസറയില്‍ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ഷൈന്‍.

Also Read:കോടികള്‍ ആസ്തി, ആദ്യ വിവാഹത്തിന് ധരിച്ചത് 500പവന് മുകളില്‍ സ്വര്‍ണ്ണം, കാവ്യയെ കുറിച്ച് കൂടുതല്‍ അറിയാം

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. കാമുകിയായ തനുജയാണ് ഷൈനിന്റെ ഭാവി വധു. നേരത്തെ വിവാഹിതനാണ് ഷൈന്‍. തൂീത്ത മാത്യുവാണ് താരത്തിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. ഷൈനിന്റെ വിവാഹനിശ്ച ദിനത്തില്‍ മകന്റെ ജീവിതത്തിലും സന്തോഷം എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അച്ഛന്റെ വിവാഹനിശ്ചയം നടന്ന ദിവസം മകന്‍ സിയാന്റെ ആദ്യ കുര്‍ബാന നടത്തിയെന്ന രീതിയിലായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തബീത്ത മാത്യു. പ്രായപൂര്‍ത്തിയാവാത്ത തന്റെ മകന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിനെതിരെയായിരുന്നു തബീത്ത പ്രതികരിച്ചത്.

Also Read:എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും; കീര്‍ത്തി സുരേഷിന്റെ നല്ല സ്വഭാവത്തെ കുറിച്ച് മേനക

ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുമ്പ് ആ വ്യക്തിയുടെയോ മാതാപിതാക്കളുടെയോ അനുവാദം ചോദിക്കണം. അതാണ് മര്യാദയെന്നും പ്രായപൂര്‍ത്തിയാവത്ത കുട്ടിയെ പറ്റി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കുട്ടിയുടെ സ്വകാര്യതയെയും അവകാശത്തെയും മാനിക്കണമെന്നും തബീത്ത പറയുന്നു.

Advertisement