സ്‌കൂള്‍ സിസ്റ്റത്തില്‍ മാത്രമല്ല, ഹാബിറ്റായി മാറ്റണം; നമ്മുടെ നാട്ടില്‍ സെക്സ് എജ്യൂക്കേഷന്‍ ആര്‍ക്കുമില്ല; മുത്തുചിപ്പിയും തുണ്ടും കണ്ട അറിവ് മാത്രമുള്ളൂ: ഷൈന്‍ ടോം ചാക്കോ

89

എന്തും വെട്ടുതുറന്ന് സംസാരിക്കുന്ന യുവതാരമാണ് ഷൈന്‍ െേടാ ചാക്കോ. എന്തെങ്കിലും വിചാരിക്കുമെന്ന് കരുതി മിണ്ടാതിരിക്കാറോ അല്ലെങ്കില്‍ അഭിപ്രായം പറയാന്‍ മടിക്കുകയോ ചെയ്യാറില്ല താരം. അതുകൊണ്ടു തന്നെ ഷൈനിന്റെ അഭിമുഖങ്ങള്‍ പലപ്പോഴും വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ സമൂഹത്തില്‍ സെ ക് സ് എജ്യുക്കേഷന്‍ അത്യാവശ്യമാണെന്നും നാളത്തെ തലമുറയ്ക്ക് വേണ്ടി നമ്മളെങ്കിലും അക്കാര്യം ചെയ്യണമെന്നും പറയുകയാണ് താരം. സ്‌കൂള്‍ സിസ്റ്റത്തില്‍ മാത്രമല്ല, അതു നമ്മുടെ ഹാബിറ്റായി മാറ്റേണ്ടതാണെന്നും മൂവി മാന്‍ ബ്രോഡ്കാസ്റ്റിങിന് നല്‍കിയ അഭിമുഖത്തിനിടെ താരം അഭിപ്രായപ്പെട്ടു.

Advertisements

സമൂഹത്തില്‍ ഓരോരുത്തരും സദാചാര പോലീസ് ചമയുകയാണ് ഓരോ സമയത്തും. ലവിന്റെ കാര്യത്തില്‍ മാത്രമല്ല. സിഗരറ്റ് വലിക്കുന്ന ആള്‍ക്കാരെ നോക്കിയും കള്ളുകുടിക്കുന്ന ആള്‍ക്കാരെ നോക്കിയും നമ്മള്‍ സദാചാരം നടിക്കാറും കാണിക്കാറുണ്ടെന്ന് ഷൈന്‍ ടോം പ്രതികരിക്കുന്നു.

ALSO READ- പരസ്പരത്തിലെ കുശുമ്പിയായ മീനാക്ഷിയെ ഓര്‍മ്മയില്ലേ? സീരിയലില്‍ നിന്നും ഇടവേള എടുത്ത താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

അതേസമയം, താനിതുവരെ തന്റെ ജീവിതത്തില്‍ ആരെയും ജഡ്ജ് ചെയ്തിട്ടില്ലെന്നും ഇത്തരം ജഡ്ജ്മെന്റല്‍ മനോഭാവം നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് കൂടുതലാണെന്നും അവര്‍ ചെയ്യുന്ന സമയത്തുണ്ടാവില്ല എന്നാല്‍ ചെയ്യാത്ത സമയത്ത് ആ മനോഭാവമുണ്ടെന്നും ഷൈന്‍ അഭിപ്രായപ്പെട്ടു.

സെ ക് സ് എജ്യുക്കേഷന്‍ ഒക്കെ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം. നമുക്ക് മുന്നേ വന്നവര്‍ മാറ്റിയിട്ടില്ല നമ്മളെങ്കിലും മാറ്റണം. നമ്മുടെ നാട്ടില്‍ സെക്സ് എജ്യൂക്കേഷന്‍ ആര്‍ക്കുമില്ല. കുറേ മുത്തുചിപ്പിയും തുണ്ടും കണ്ട അറിവ് മാത്രമേ പലര്‍ക്കുമുള്ളൂവെന്നും ഷൈന്‍ പറയുന്നു.

ALSO READ-നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി കാത്തിരിക്കുകയായിരുന്നു ഞാന്‍! ഭര്‍ത്താവിന് വേണ്ടി കര്‍വാചൗത് ഉപവാസമെടുത്ത് ശരണ്യ; സന്തോഷം പങ്കുവെച്ച് താരം

സ്‌കൂള്‍ സിസ്റ്റത്തില്‍ മാത്രമല്ല, അതു നമ്മുടെ ഹാബിറ്റായി മാറ്റേണ്ടതാണ്. എപ്പോഴും സ്ത്രീകളെ മാത്രമാണ് ആളുകള്‍ അഡ്രസ് ചെയ്യാറുള്ളു. ഇതിനെ കുറിച്ച് നമ്മളെങ്കിലും സംസാരിച്ചു തുടങ്ങണം. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ഒരുപാട് ആണ്‍കുട്ടികളും പീഡനത്തിന് ഇരയാവുന്നുണ്ട്. അവരാരും പറയാത്തതുകൊണ്ടാണ്. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലുമെന്ന പഴഞ്ചൊല്ലിലെ ഇല എപ്പോഴും സ്ത്രീകളായിരിക്കണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മുന്‍പ് സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്നങ്ങളില്ലെന്ന് ഷൈന്‍ പറഞ്ഞിരുന്നു. സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്നമുണ്ട്. എന്തിനാണ് സ്ത്രീ-പുരുഷന്‍ എന്ന വ്യത്യാസം കൊണ്ടു വരുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഷൈന്‍ അഭിപ്രായപ്പെട്ടു.

Advertisement