ഡ്ര ഗ് സ് കണ്ടുപിടിച്ചത് ചെറുപ്പക്കാരാണോ? സിനിമക്കാരാണോ കൊണ്ടുവന്നത്? പറയെടോ… പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

150

ഈയടുത്തായി സിനിമാ ലോകത്തെ മയക്കുമരുന്ന് ഉപയോഗമാണ് ചർച്ച. യുവതാരങ്ങളിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുകയാണ് എന്ന തരത്തിൽ നിർമാതാക്കളും പ്രതികരണം നടത്തിയിരുന്നു.

ഇപ്പോഴിതാ മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്ന ചോദ്യവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്തെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ മാത്രമല്ല, ഇന്റർ വ്യൂകളിൽ വ്യത്യസ്തമായി പെരുമാറിയും താരമായി മാറിയ നടനാണ് ഷൈൻ ടോം ചാക്കോ.

Advertisements

ഈ ലോകത്തിന്റെ തുടക്കം മുതലേ ഇവിടുളളതാണ് മയക്കുമരുന്നെന്നും ഇപ്പോഴുള്ള ചെറുപ്പക്കാരോ സിനിമാക്കാരോ അല്ല ഇതിവിടെ എത്തിക്കുന്നതെന്നും ഷൈൻ ടോം പ്രതികരിച്ചു. ‘ലൈവ്’ സിനിമയുടെ അണിയറ പ്രവർത്തകർ സംഘടിപ്പിച്ച’ലൈവ്’ പ്രിവ്യു ഷോയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈൻ.

ALSO READ- രജനികാന്തിനും കമലിനും ഒപ്പം അഭിനയിക്കുന്ന എന്റെ മകൾ ഇവനൊപ്പം ഡാൻസ് ചെയ്യാനോ? മീനയെ സ്‌റ്റേജിൽ നിന്നും ഇറക്കി അമ്മ; അജിത്ത് നാണംകെട്ട ആ നിമിഷം

‘ഡ്ര ഗ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ തുടക്കം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ? അതോ സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്?’
‘അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് അവരുടെ മാതാപിതാക്കൾ ചോദിക്കണം.’-എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു.

വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ലൈവ്. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സിനിമയുടെ പ്രിവ്യു ഷോയ്ക്ക് വി.കെ. പ്രകാശ്, പ്രിയ വാരിയർ, രശ്മി സോമൻ, മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും സിനിമാ രംഗത്തെ പ്രമുഖരും എത്തിയിരുന്നു. മെയ് 26നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Advertisement