മേനോനോ നായരോ ക്രിസ്ത്യാനിയോ മുസ്ലീമോ ആരായാലും കുഴപ്പമില്ല ചെയ്ത ജോലി പൂര്‍ത്തിയാക്കണം, സംയുക്തയോട് തുറന്നടിച്ച് ഷൈന്‍

533

സിനിമയില്‍ സംവിധായകനായി വന്ന് നടനായ താരമാണ് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ 2 വര്‍ഷത്തില്‍ സിനിമയില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത് നടനെന്ന ഖ്യാതിയും ഷൈന്‍ ടോം ചാക്കോയ്ക്ക് തന്നെയാണ് ഉള്ളത്. ഓടി നടന്ന് അഭിനയിക്കുന്നത് എനിക്ക് വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിട്ടുണ്ട്.

Advertisements

അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. ബൂമറാംഗ് എന്ന ചിത്രമാണ് ഷൈനിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടി സംയുക്തയോടുള്ള തന്റെ അതൃപ്തി വ്യക്തമാക്കിയിരിക്കുകയാണ് ഷൈന്‍.

Also Read: എന്റെ പെണ്ണിനെ മനപ്പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുക്കാമണ്ട ഞാന്‍ അടിച്ച് കറക്കും, മുന്നറിയിപ്പുമായി റോബിന്‍ രാധാകൃഷ്ണന്‍

മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്ന് ഷൈന്‍ സംയുക്തയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. ഈ ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന സംയുക്ത പ്രൊമോഷന്‍ പരിപാടിക്ക് എത്തിയിരുന്നില്ല.

ഈ സംഭവത്തിന് പിന്നാലെയായിരുന്നു ഷൈനിന്റെ വിമര്‍ശനം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടാവുകയുള്ളൂവെന്നും ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്നും ഇല്ലെന്നും കു്ത്തിത്തിരിപ്പുണ്ടാക്കാന്‍ ഒത്തിരി പേരുണ്ടെന്നും പ്രൊമോഷന് വരാത്തത് ചെയ്തത് മോശമായിപ്പോയി എന്ന ചിന്ത കൊണ്ടാണെന്നും ഷൈന്‍ പറയുന്നു.

പ്രമൊഷന്‍ പരിപാടിക്കിടെ സംയുക്ത തന്റെ ജാതിവാല്‍ എടുത്ത് മാറ്റിയതിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു ഷൈന്‍ ഇങ്ങനെ പ്രതികരിച്ചത്. വാത്ത എന്ന സിനിമയുടെ പ്രോമോഷന്റെ ഭാഗമായുള്ള പരിപാടിയില്‍ വെച്ചാണ് തന്റെ പേരിനൊപ്പമുള്ള മേനോന്‍ എടുത്തുമാറ്റിയതിനെ കുറിച്ച് നടി സംസാരിച്ചത്.

Advertisement