കറുപ്പ് മോശമാണെന്നോ വെളുപ്പ് നല്ലതാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല, എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി അദ്ദേഹത്തിന്റെ സമാധാനം കളയരുത്, മമ്മൂട്ടിയെ പിന്തുണച്ച് ഷൈന്‍ ടോം ചാക്കോ

424

സിനിമയില്‍ സംവിധായകനായി വന്ന് നടനായ താരമാണ് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ 2 വര്‍ഷത്തില്‍ സിനിമയില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത് നടനെന്ന ഖ്യാതിയും ഷൈന്‍ ടോം ചാക്കോയ്ക്ക് തന്നെയാണ് ഉള്ളത്. ഓടി നടന്ന് അഭിനയിക്കുന്നത് എനിക്ക് വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിട്ടുണ്ട്.

Advertisements

അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. ബൂമറാംഗ് എന്ന ചിത്രമാണ് ഷൈനിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ മമ്മൂട്ടി നടത്തിയ ചക്കര കരിപ്പെട്ടി തുടങ്ങിയ പ്രയോഗത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

Also Read; മക്കളുടെ തീരുമാനമല്ലേ എല്ലാം, കല്യാണി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, അഭിമാനം തോന്നുന്നു, പ്രണവിനെയും കല്യാണിയെയും കുറിച്ചുള്ള പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

മമ്മൂട്ടി കറുപ്പ് വെളുപ്പ് തുടങ്ങിയ നിറങ്ങള്‍ ഒരിക്കലും നല്ലതാണെന്നോ മോശമാണെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഒരു ഉപമ പറഞ്ഞതാണെന്നും എന്നാല്‍ പലരും അത് വളച്ചൊടിച്ചുവെന്നും ഷൈന്‍ പറയുന്നു. അങ്ങനെ ചിന്തിച്ചവരുടെ പ്രശ്‌നമാണെന്നും കാളപെറ്റൂവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരുടെ വിവരമില്ലായ്മയാണെന്നും ഷൈന്‍ പറയുന്നു.

കാലങ്ങളായി നമ്മെ രസിപ്പിക്കുന്ന മുതര്‍ന്ന താരമാണ് അദ്ദേഹം. എന്തെങ്കിലും കാരണം പറഞ്ഞ് വെറുതേ അദ്ദേഹത്തെ പ്രശ്‌നങ്ങളിലാക്കി സമാധാനം കളയരുതെന്നും അത് ശരിയല്ലെന്നും ബൂമറാങ്ങിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

Also Read: ഫോണ്‍ ഉപയോഗിക്കാനറിയവുന്നവരല്ലേ മക്കളും മരുമക്കളും, കാണാനോ വരുന്നില്ലെങ്കിലും ഒന്നു വിളിച്ചൂടേ, തന്റെ സങ്കടം പറഞ്ഞ് മല്ലിക സുകുമാരന്‍

ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു മമ്മൂട്ടിയുടെ ശര്‍ക്കര കരിപ്പെട്ടി പ്രയോഗം. മമ്മൂട്ടി ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോള്‍ തന്നെ കറുത്ത ശര്‍ക്കര എന്നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കൂ എ്ന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ശര്‍ക്കര എന്നാല്‍ കരിപ്പെട്ടിയാണെന്നും മമ്മൂട്ടി പറഞ്ഞു. ഇതാണ് വിവാദത്തിലായത്.

Advertisement