സിനിമയിൽ സംവിധായകനായി വന്ന് നടനായ താരമാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ 2 വർഷത്തിൽ സിനിമയിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത് നടനെന്ന ഖ്യാതിയും ഷൈൻ ടോം ചാക്കോയ്ക്ക് തന്നെയാണ് ഉള്ളത്.
ഓടി നടന്ന് അഭിനയിക്കുന്നത് എനിക്ക് വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞിട്ടുണ്ട്. സമകാലീനമായ രാഷ്ട്രീയ വിഷയങ്ങളിലടക്കം പ്രതികരിക്കാനും മടിക്കാത്ത താരം കൂടിയാണ് ഷൈൻ ടോം. പലപ്പോഴും അദ്ദേഹത്തിന്റെ നാവിന് കടിഞ്ഞാണിടാൻ സാധിക്കാറുമില്ല.
ഇപ്പോഴിതാ ഷൈനിനെ വാർത്തകളിൽ നിറയ്ക്കുന്നത് വിവ വാ ദങ്ങളല്ല, താരം പ്രണയത്തിലാണെന്ന സൂചനയാണ്. സോഷ്യൽമീഡിയയിൽ താരം പങ്കിട്ട ചിത്രത്തിന് പിന്നാലെ പോയ ആരാധകർ കണ്ടെത്തിയിരിക്കുന്നത് ഷൈൻ പ്രണയത്തിലാണ് എന്ന് തന്നെയാണ്. ഡാൻസ് പാർട്ടി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിന് പ്രണയിനിയ്ക്കൊപ്പം എത്തിയ ഷൈനിന്റെ ചിത്രങ്ങൾ വൈറൽ ആയി മാറിയിരുന്നു.
അതേസമയം, താരം മുൻപ് താൻ വിവാഹിതനായിരുന്നുവെന്നും പിന്നീട് ആ ബന്ധം വിവാഹ മോചനത്തിലെത്തിയെന്നും തുറന്ന് പറഞ്ഞിരുന്നു. അന്ന് തുറന്നുപറച്ചിൽ നടത്തിയ ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്.
തന്റെ ആദ്യ വിവാഹം അറേയ്ഞ്ച്ഡ്മാര്യേജ് ആയിരുന്നുവെന്നും അത് വർക്ക് ആകാതെ വന്നതോടെ ശരിക്കും വേറെ ഒരു പ്രണയം ആ സമയത്ത് തന്നെ ഉണ്ടായിട്ടുണ്ടെന്നും ഷൈൻ പറഞ്ഞു.
കുറച്ചുകാലമേ ആ പ്രണയം ഉണ്ടായിരുന്നുള്ളു. തന്റെ ഭാര്യ ആയിരുന്നയാളെ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. അവരുടെ ഭാഗത്തുനിന്നുള്ള എല്ലാത്തിലും താൻ സന്തുഷ്ടൻ ആയിരുന്നെന്നും ഷൈൻ പറയുകയാണ്.
എന്നാൽ, ന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവർ സന്തുഷ്ട ആയിരുന്നില്ല. അത് എന്റെ പ്രശ്നമായിരുന്നു എന്നത് തന്റെ ഈ രണ്ടു ബന്ധങ്ങൾ കൊണ്ടും മനസിലായി. പിന്നീട് ഒരു പ്രണയത്തിന് മുതിർന്നില്ലെന്നും താരം പറഞ്ഞു.
തന ക്ക് അത് വർക്ക് ആവുന്നില്ല. ഒരു തരത്തിലുമുള്ള ഒരു എനർജിയും ഉണ്ടാക്കുന്നില്ല. സ്ത്രീകളുമായി ഇടപഴകി പരിചയം ഒന്നും ഇല്ല. കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി. ഭാര്യേടെ കാര്യം കഷ്ടമായിരുന്നു. കുഞ്ഞിന്റെ കാര്യം ഞാൻ എവിടെയും പറയാറില്ല, പറയണ്ട ആവശ്യം ഒന്നും ഇല്ലല്ലോയെന്നും ഷൈൻ പറഞ്ഞു.
കുഞ്ഞിന്റെ പേര് സിയൽ എന്നാണെന്നും അവർ ഇപ്പോൾ ഈ ഭൂഖണ്ഡത്തിൽ ഇല്ലെന്നും രണ്ടുപേർ സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് അല്ലെങ്കിൽ ഒരാൾക്കൊപ്പം നിന്ന് വളരുന്നതാണ് നല്ല തെന്നും ഷൈൻ വ്യക്തമാക്കി.