ഇന്ന് തിരക്കുള്ള നടന്മാരിൽ ഒരാളാണ് നടൻ ഷൈൻ ടോം ചാക്കോ. നിരവധി കഥാപാത്രം ആണ് ഷൈനിനെ തേടി എത്തുന്നത്. ഇതിനിടെ താരത്തിന്റെ വ്യക്തിജീവിതത്തിലെ വിശേഷവും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും എൻഗേജ്‌മെന്റ് നടന്നത്. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം, വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്.
എല്ലാ ചടങ്ങുകൾക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്‌ക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങൾ ഷൈൻ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ സജീവം ആണ് ഈ നടൻ. തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. തന്റെ മനസിലുള്ള കാര്യം അതേ പോലെ തുറന്ന് പറയുന്ന സ്വഭാവം ആണ് ഷൈനിന്റെ. നേരത്തെ താരം പറഞ്ഞ പല വാക്കുകളും ശ്രദ്ധനേടിയിരുന്നു.