അസിസ്റ്റൻഡ് ഡയറക്ടറായി വന്ന് പിന്നീട് താരമായി മാറിയ നടനാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സംസാരം ക്ലിയറല്ലെന്നും, അദ്ദേഹം ലഹരി ഉപയോഗിച്ചാണ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നതെന്നും ആക്ഷേപങ്ങൾ വരാറുണ്ട്. അടുത്തിടെ താരം വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതിനെതിരെ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട നടൻ ഷൈൻ ടോം ചാക്കോയായിരിക്കും. സിനിമ എന്താണെന്നും അതിലെ കഷ്ടപ്പാട് എങ്ങനെയാണെന്നും തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടാവണം തന്റെ എല്ലാ സിനിമകളുടെയും പ്രമോഷനിൽ പങ്കെടുക്കാൻ താരം ശ്രമിക്കാറുണ്ട്. നിലവിൽ താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഇപ്പോഴിതാ താരം തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ സഹതാരത്തെ കുറിച്ച് പറഞ്ഞ കമന്റാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഷൈൻ ടോമും അഹാന കൃഷ്ണയും ഒന്നിച്ചു അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ‘അടി’ യുടെ വിശേഷങ്ങൾക്കിടെയാണ് താരത്തിന്റെ പതിവുശൈലിയിലുള്ള വിമർശനങ്ങൾ ഉണ്ടായിരിക്കുന്നത്.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് അടി. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഏപ്രിൽ 14ന് വിഷു റിലീസായി തീയറ്ററുകളിൽ എത്തുകയാണ് ചിത്രം.
അടി സംവിധാനം ചെയ്തിരിക്കുന്നത് ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി ചാനലിന് അഹാനയും ഷൈനും നൽകിയ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്.
ALSO READ- മേഘ്ന ആയതുകൊണ്ടാണ് ആ സീൻ ചെയ്തത്; ഞാൻ ആണെങ്കിൽ ചെയ്യില്ല: വെളിപ്പെടുത്തി ശാലു കുര്യൻ
‘നമ്മൾ ചെയ്യേണ്ട കാര്യം നമ്മൾ തന്നെ ചെയ്യണമല്ലോ? അഹാനയ്ക്ക് ഒന്നും പ്രൊമോഷന് വേണ്ടി വേറെ ചാനലിൽ പോലും പോവണ്ടാ, സ്വന്തമായി ചാനൽ ഒക്കെ ഉണ്ടല്ലോ. അതിനു എമ്മാതിരി റീച്ച് ആണെന്ന് അറിയാമോ.റീച്ച് ഒക്കെ ഉണ്ടാവും എന്നാൽ അതിന്റെ അടിയിൽ നമുക്ക് വേദനിക്കാൻ ഉള്ള കാര്യങ്ങളും ഇടുന്നുണ്ടാവും.’- എന്നാണ് ഷൈൻ പറയുന്നത്.
‘മിക്കവാറും ഏറ്റവും കൂടുതൽ പെൺകുട്ടികളുടെ പോസ്റ്റിലാണ് ഇതുള്ളത്. അവർ ഒരു പോസ്റ്റ് ഇട്ടാൽ അതിന്റെ അടിയിൽ വന്നു കണ്ണുംപൂട്ടി കമന്റടി ആണ് ആളുകൾ. റീച്ച് ആവണതിന്റെ പ്രധാന കാരണം തന്നെ നെഗറ്റീവ് കമന്റ്സ് കൂടുന്നത് കൊണ്ടാണ്’- എന്ന്ഷൈൻ പറയുന്ന.
നമ്മളെ വിഷമിപ്പിക്കുന്ന പല കമന്റ്സും അഹാനയുടെ വിഡിയോസിൽ ണ്ട്. ശരിക്കും ഇവർ വീഡിയോസ് ഒക്കെ ചെയ്യുന്നത് ആണോ അതോ ഈ വൃത്തികേടുകൾ മറ്റുള്ളവർ വിളിച്ചു പറയുന്നത് ആണോ തെറ്റ്. ഒരാൾ നഗ്നനായി കുളിക്കുന്നു, അയാൾ അങ്ങിനെ കുളിക്കുന്നത് ആണോ അത് ഒരാൾ ഒളിഞ്ഞു നോക്കുന്നതാണോ തെറ്റെന്നാണ് ഷൈൻ ചോദിക്കുന്നത്.
തങ്ങളുടെ പുതിയ ചിത്രമായ അടി ഒരു കോമഡി ഡ്രാമ ടൈപ്പ് മൂവി ആണ്,തമ്മിലടി എന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, സമൂഹത്തിൽ നടക്കുന്ന കുറെ കാര്യങ്ങൾ ഇല്ലേ അതിനെ എതിരേയുള്ളതാണ് അടി എന്നും താരം വിശദീകരിച്ചു.