അ ശ്ലീ ല ചിത്രമുണ്ടാക്കാൻ കോടിക്കണക്കിന് രൂപ നിക്ഷേപിച്ച് ജയിലിലായ ശിൽപ ഷെട്ടിയുടെ ഭർത്താവ്; ഒടുവിൽ ജയിൽ അനുഭവങ്ങൾ സിനിമയാക്കാൻ ഒരുങ്ങി രാജ് കുന്ദ്ര

97

ബോളിവുഡ് താര സുന്ദരി ശിൽപ ഷെട്ടിക്ക് ഇന്നും ആരാധകർ ഏറെയാണ്. വിവാഹിതയായതാരം ഫിറ്റ്‌നസും നൃത്തവുമായി ഒക്കെയായി തിരക്കിലാണ്. ഇതിനിടെയാണ് താരത്തിന്റെ ഭർത്താവ് രാജ് കുന്ദ്ര നീ ല ച്ചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായത്. ഈ സംഭവം വലിയ വിവാദമാണ് താരത്തിന്റെ കരിയറിലും ഉണ്ടായിക്കിയത്.

കേസിൽ രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനിടെ ഇവരുടെ ദാമ്പത്യം തകർന്നെന്നും വിവാഹമോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി ശിൽപ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ നീ ല ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ രാജ് കുന്ദ്ര തന്റെ അനുഭവം സിനിമയാക്കുന്നുവെന്ന് റിപ്പോർട്ട്. ഈ കേസിൽ 63 ദിവസമാണ് രാജ് കുന്ദ്ര ജയിലിൽ കിടന്നത്. രാജിൻറെ അറസ്റ്റിനെയും ജയിൽ വാസത്തെയും കുറിച്ചുള്ള ഒരു സിനിമയുടെ പണിപ്പുരയിലാണെന്നാണ്പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്.

ALSO READ- വലിയ ഡാൻസർ എന്ന അഹങ്കാരം; പ്രഭുദേവയുടെ പെരുമാറ്റം ഇഷ്ടമായില്ല; ആ ദേഷ്യത്തിലാണ് ആ പാട്ടിൽ അഭിനയിച്ചത്; പക്ഷെ പാട്ട് വൻ ഹിറ്റായെന്ന് നടി മധുബാല

ഈ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഈ പ്രൊജക്ടുമായി അടുത്ത വൃത്തങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. രാജ് കുന്ദ്ര തന്നെ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് സൂചന.

മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിഞ്ഞിരുന്ന രാജ് കുന്ദ്ര താൻ അനുഭവിച്ച എല്ലാ കാര്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തും. ചിത്രം ആരാണ് സംവിധാനം ചെയ്യുക ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിർമ്മാണം മുതൽ തിരക്കഥ വരെ എല്ലാ മേഖലകളിലും രാജ് കുന്ദ്ര ഇടപെടുന്നുവെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ALSO READ- ഈ ചെറിയ പ്രായത്തിൽ ഒരു കുഞ്ഞിനെ കിട്ടിയത് കൊണ്ട് എനിക്ക് കുഞ്ഞുങ്ങളെ നോക്കാൻ നന്നായി അറിയാം; വെളിപ്പെടുത്തി പ്രേക്ഷകരുടെ സ്വന്തം മീനൂട്ടി

ഈ സംഭവം മാധ്യമങ്ങളിലൂടെ കണ്ട രീതിയിൽ ആയിരിക്കില്ല, കുന്ദ്രയുടെ കുടുംബത്തിന്റെ കാഴ്ചപ്പാടിലായിരിക്കും ചിത്രത്തിന്റെ അവതരണം എന്നും പ്രൊജക്ടുമായി അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. കോവിഡ് കാലത്താണ് ബിസിനസുകാരനായ രാജ് കുന്ദ്ര അ ശ്ലീ ല ചിത്ര നിർമാണ രംഗത്തെത്തിയതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. വീഡിയോകൾ, ഫോട്ടോകൾ, ഹോട്ട് ഫോട്ടോ ഷൂട്ടുകൾ എന്നിവയുമായി ഹോട്‌ഷോട്‌സ് എന്ന മൊബൈൽ ആപ് അവതരിപ്പിക്കുകയായിരുന്നു കുന്ദ്ര ചെയ്തത്.

ഈ ആപ്പിന്റെ വരിസംഖ്യയിലൂടെ ചുരുങ്ങിയ കാലംകൊണ്ടു രാജ് കുന്ദ്ര കോടികൾ കൊയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആപ് ചർച്ചാവിഷയമായതോടെ പൊലീസിന്റെ പിടിവീഴുമെന്നായി ആശങ്ക. അങ്ങനെയാണ് ഇതു ലണ്ടനിലുള്ള തന്റെ സഹോദരീഭർത്താവ് പ്രദീപ് ബക്ഷിയുടെ കെന്റിൻ എന്ന കമ്പനിക്കു കുന്ദ്ര കൈമാറുന്നത്. തുടർന്നും വീഡിയോകൾ മുംബൈയിൽ നിർമിച്ചിരുന്നതു രാജ് കുന്ദ്ര തന്നെയായിരുന്നു. ഇിതനിടെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതാണ് രാജ് കുന്ദ്രയെ കുടുക്കിയത്. ഫെബ്രുവരി ആദ്യം മഡ് ഐലൻഡിൽ നടത്തിയ പരിശോധനയാണു കേസ് വഴിത്തിരിവിലെത്തിയത്.

ആദ്യഘട്ടത്തിൽ സംഭവത്തിൽ് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഗെഹന വസിഷ്ഠ് എന്ന നടിയുടെ അറസ്റ്റും രേഖപ്പെടുത്തി. ഈ സമയത്ത് രാജ്് കുന്ദ്രയിലേക്കു കേസ് എത്തിയിരുന്നില്ല. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷ് കാമത്ത് എന്നയാൾ പിടിയിലാവുകയും ഇയാൾ വഴി രാജ് കുന്ദ്രയിലേക്ക് അന്വേഷണം എത്തുകയുമായിരുന്നു. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ഉമേഷ്, യുകെ ആസ്ഥാനമായ കെൻറിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലയാണു വഹിച്ചിരുന്നത്. ഇയാളും രാജ് കുന്ദ്രയും ചേർന്നാണ് അശ്ലീല ബിസിനസ് നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. പിന്നാലെ, ജൂലൈ 19നാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്ര നിർമാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകൾ ലഭിച്ചു.

പിന്നീട് ഈ സംഭവത്തിൽ ജൂലൈ 24നാണ് ശിൽപയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ആറുമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശിൽപയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പും കണ്ടെത്തി. കേസിൽ തനിക്ക് പങ്കില്ലെന്നാണ് ശിൽപ ഷെട്ടി പൊലീസിനോട് പറഞ്ഞത്. കൂടാതെ, ശിൽപ ഷെട്ടി ഭർത്താവിനെ ന്യായീകരിച്ച് മൊഴിയും നൽകി.

്.ഹോട്ഷോട്സ് എന്ന ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സാമ്പത്തിക ലാഭം പറ്റിയിട്ടില്ലെന്നും ശിൽപ പറഞ്ഞു. നീലച്ചിത്ര നിർമാണത്തിൽ ഭർത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശിൽപ മൊഴി നൽകിയിരുന്നു.

ALSO READ- ഏറ്റവും പവിത്രമായ ബന്ധമാണത്; ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്ന് ബാല; അമൃത സുരേഷിനെ ഉദ്ദേശിച്ചാണോ എന്ന് സംശയിച്ച് ആരാധകർ

പിന്നീട് സെപ്റ്റംബർ 21നാണ് അശ്ലീല നിർമ്മാണക്കേസിൽ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം കിട്ടി. 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. നേരത്തെയും ജാമ്യത്തിന് വേണ്ടി കുന്ദ്ര ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ക്രൈം ബ്രാഞ്ചും ജാമ്യത്തെ എതിർത്തിരുന്നു. അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ഠ അടക്കം എട്ടുപേർക്കെതിരെ മുംബൈ ക്രൈം ബ്രാഞ്ച് കുറ്റപത്രവും നൽകിയിരുന്നു.

ജനനായകൻ ഉമ്മൻ ചാണ്ടിയെ അതീവ മോശമായി അധിക്ഷേപിച്ച് വിനായകൻ, രോഷത്തോടെ കേരള ജനത

Advertisement