നിത്യഹരിത നായകൻ നസീർ ആണെങ്കിൽ മലയാളികളെ സംബന്ധിച്ചിടത്തോളം നിത്ഹരിത നായികയാണ് ഷീല. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും തിരക്കുള്ള നായികനടിയായിരുന്നു അവർ. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ട് നില്ക്കുകയായിരുന്നു. നസീർ സാറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നടിയായി തിളങ്ങാൻ ഭാഗ്യം ലഭിച്ചവരാണവർ. 18 വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്.
ഇപ്പോഴിതാ ഷീലയുടെ ഏറ്റവും വലിയ ദുഖം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു. ആഗായം തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമാ ലോകം കൊണ്ടാടിയ നടിയാണ് ഷീല. ഹിന്ദിയിൽ നിന്ന് വരെ അവരെ തേടി അവസരങ്ങൾ എത്തിയിരുന്നു. അത്രയും ആഘോഷിക്കപ്പെട്ടിട്ടും തന്റെ മകന് സിനിമാ ലോകത്ത് സ്ഥാനം ലഭിച്ചില്ലെന്ന നിരാശ അവർക്കുണ്ടെന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.
കാതൽ റോജ എന്ന സിനിമയിൽ ഷീലയുടെ മകൻ ജോർജ് വിഷ്ണു അഭിനയിച്ചിട്ടുണ്ട്. പൂജ കുമാറായിരുന്നു നായിക. സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. പക്ഷെ പടം ഓടിയില്ല. പിന്നീട് ചെറിയ വേഷങ്ങളിലാണ് ജോർജ് വിഷ്ണു അഭിനയിച്ചത്.
കരിയറിലെ തിരക്കുകൾക്കിടെയാണ് ഷീല വിവാഹം കഴിക്കുന്നത്. എന്നാൽ ഈ വിവാഹബന്ധം പരാജയപ്പെട്ടു. സിനിമാ അഭിനയത്തോട് ഒരുഘട്ടത്തിൽ ഷീലയ്ക്ക് മടുപ്പ് തോന്നി. മകനോടൊപ്പം നടി ഊട്ടിയിലേക്ക് പോയെന്നും ചെയ്യാറു ബാലു ഓർത്തു. തമിഴ് നടൻ രവിചന്ദ്രനുമായുള്ള വിവാഹബന്ധത്തിൽ ഷീലയ്ക്ക് ജനിച്ച മകനാണ് ജോർജ് വിഷ്ണു. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഷീല എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. മകന് വേണ്ടിയാണ് താൻ സിനിമാ അഭിനയം നിർത്തിയതെന്ന് മുമ്‌ബൊരിക്കൽ ഷീല പറഞ്ഞിട്ടുണ്ട്.
ചെന്നൈയിലാണ് ഷീല താമസിക്കുന്നത്. സിനിമാ കരിയറിലെ തുടക്ക കാലം മുതൽ ഷീല ചെന്നൈയിലാണ്. വർഷങ്ങളോളം ചെന്നൈയിൽ താമസിച്ചത് കാരണം തന്റെ ബന്ധങ്ങളെല്ലാം ചെന്നൈയിലാണെന്നും അത് കൊണ്ടാണ് കേരളത്തിലേക്ക് താമസം മാറാത്തതെന്നും നേരത്തെ നടി മുമ്‌ബൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്