സിനിമാതാരങ്ങളുടെ മക്കളും അച്ഛന്റെ അമ്മയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്താറുണ്ട്. എന്നാൽ ഇതിൽ ചിലരെക്കെ അഭിനയത്തിൽ നിന്നും മാറി നിൽക്കാറുണ്ട്. അത്തരത്തിൽ ഉള്ള നിരവധി പേരുണ്ട്. എന്നാൽ ഇവർ സിനിമയിൽ ഇല്ലെങ്കിൽ പോലും സെലിബ്രിറ്റി ആയിട്ട് തന്നെയാണ് കാണുന്നത്. അത്തരത്തിൽ ഒരാളാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാമിന്റെ മൂത്ത മകൾ ചെൽസ.
സോഷ്യൽ മീഡിയയിൽ അത്ര സജീവം ഒന്നുമല്ല ചെൽസ, മാത്രമല്ല മകളുടെ ഫോട്ടോയും ഷീലു പോസ്റ്റ് ചെയ്യാറില്ല. നേരത്തെ മകളുടെ ചൈൽഡിഷ് ലുക്ക് ഉള്ള ചെൽസിന്റെ ചിത്രം ആണ് പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ മകളുടെ ഫോട്ടോയാണ് നടി പുറത്തുവിട്ടത്. അമ്മയ്ക്കൊപ്പം നിൽക്കുന്ന ചെൽസിന്റെ ചിത്രം നിമിഷന്നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഇതിന് താഴെ ഇത്രയും സുന്ദരിയായ മകൾ ഇവർക്കുണ്ടോ എന്ന് ചോദിച്ചെത്തുന്ന കമന്റുകളും വരുന്നുണ്ട്.
‘മൈ ചെൽസ ബേബി’ എന്ന് പറഞ്ഞാണ് മകൾ സാരിയുടുത്ത ചിത്രം ഷീലു എബ്രഹാം പങ്കുവച്ചിരിയ്ക്കുന്നത്. താരപുത്രിയോടുള്ള സ്നേഹവും ആരാധനയും അറിയിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. നായികയായി അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യവും കമന്റിൽ ഉയരുന്നുണ്ട്.
നിർമാതാവായ എബ്രഹാം മാത്യൂവിന്റെ ഭാര്യയായ ഷീലു എബ്രഹാം, സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമിച്ച വീപ്പിങ് ബോയ് എന്ന സിനിമയിലൂടെയാണ് അഭിനയാരങ്ങേറ്റം കുറിച്ചത്. പിന്നീട് നിർമിയ്ക്കുന്ന ചിത്രങ്ങളിൽ എല്ലാം ഷീലു സജീവമായി. നായികയായും സജീവമായിരുന്നു. കനൽ, പുതിയ നിയമം തുടങ്ങിയ സിനിമകളിലെ അഭിനയമെല്ലാം സജീവമായിരുന്നു. ആടുപുലിയാട്ടം എന്ന സിനിമയിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.