മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു ശോഭന. ഇതിനോടകം ഒത്തിരി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വെച്ച് നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തില്‍ ശോഭന പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം. താരം വേദിയില്‍ വെച്ച് മോഡിയെ പുകഴ്ത്തിയിരുന്നു.
ഒരു പരിപാടിയില്‍ ഇത്രയധികം സ്ത്രീകള്‍ പങ്കെടുക്കുന്നത് ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നതെന്നും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ നന്ദി പറയുന്നുവെന്നും ശോഭന പറഞ്ഞിരുന്നു. നവംബറില്‍ നടന്ന പിണറായി സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു.
എന്നാല്‍ അന്നൊന്നും ഇത്തരത്തില്‍ സംസാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ താരം ബിജെപിയില്‍ ചേര്‍ന്നോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്റര്‍ ശീതള്‍ ശ്യാമും ശോഭനയക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
Also Read:ആഗ്രഹമുണ്ട്, പക്ഷേ മൂഡില്ല, സെക്‌സി ഫോട്ടോഷൂട്ടിനെ കുറിച്ച് മനസ്സ് തുറന്ന് അനാര്‍ക്കലി മരക്കാര്‍
സോഷ്യല്‍മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഇനി ഒരാളും തന്നെ കാണുമ്പോള്‍ ശോഭനയെ പോലെയുണ്ടെന്ന് പറയരുതെന്ന് ശീതള്‍ ശ്യാം ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്.