അത്യാഡംബര വീട്ടില്‍ ലിഫ്റ്റും തിയറ്ററും ജിമ്മും; എന്നാല്‍ വസ്ത്രങ്ങളൊന്നും വാങ്ങിക്കാറില്ലെന്ന് ഷീലു; കാരണം തന്റെ രോഗം! തുറന്ന് പറഞ്ഞ് താരം

136

വളരെ പെട്ടെന്ന് തന്നെ മലയാളി പേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷീലു എബ്രഹാം. ആടുപുലിയാട്ടം, ഷീ ടാക്‌സി, പുതിയ നിയമം, എന്നീ ചിത്രങ്ങളിലൂടെ ആണ് ഷീലു പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീലു. 2013 മുതലാണ് സിനിമയില്‍ സജീവമായി തുടങ്ങിയത്.

നഴ്‌സിങ് മേഖലയില്‍ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഷീലു എന്ന് താരം തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു. നര്‍ത്തകി കൂടിയായ ശീലു നിരവധി സംസ്ഥാന, സര്‍വകലാശാലാ തലങ്ങളില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

Advertisements

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ഷീലു. തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും മുന്‍പ് ഷീലു തുറന്നുപറഞ്ഞിരുന്നു.

ഷീലുവിന്റെ ഭര്‍ത്താവ് നിര്‍മ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ഒരു യാത്രക്കിടെ വിമാനത്താവളത്തില്‍ വെച്ചാണ് ആദ്യമായി തമ്മില്‍ കാണുന്നതെന്നും അവിടെവെച്ച് അദ്ദേഹം വന്ന് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലായി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുകയായിരുന്നു.

ALSO READ- മമ്മൂട്ടിയെ വായിനോട്ടം തന്നെയായിരുന്നു, മൊത്തത്തില്‍ സ്‌കാന്‍ ചെയ്തു, കാലിന്റെ വരെ ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ടെന്ന് അനുമോള്‍

ഇപ്പോഴിതാ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിക്കിടെ ഷീലു പങ്കുവെച്ച കുടുംബവിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സമ്പന്നയാണെങ്കിലും താരത്തിന് ഷോപ്പിങ് അധികം ഇഷ്ടമല്ല. ഇതേസംബന്ധിച്ച് ഷീലു തന്നെ തുറന്നു പറയുന്നുണ്ട്.

ഷോപ്പിങിനോട് അധികം താല്‍പര്യമില്ലാത്ത ആളാണ് താനെന്ന് ഷീലു പറയുന്നു. കാരണം എനിക്ക് ഒസിഡി ഉണ്ട്. അതുകൊണ്ട് എല്ലാം കൃത്യമായി വെയ്ക്കണം. ഇല്ലെങ്കില്‍ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാന്‍ അങ്ങനെ അധികം തുണികള്‍ വാങ്ങാന്‍ പോകാറില്ലെന്നും ഷീലു പറയുന്നു.

ALSO READ- നയന്‍താരയ്ക്കും വിഘ്‌നേഷിനും ഇരട്ടക്കുഞ്ഞുങ്ങളെ സമ്മാനിച്ച യുവതിയെ അറിയാമോ, വാടകഗര്‍ഭപാത്രം നല്‍കിയയാളെ ഒടുവില്‍ കണ്ടെത്തി ആരാധകര്‍

പൊതുവെ നമ്മള്‍ കടയില്‍ പോയി തുണി വാങ്ങുമ്പോള്‍ അത് ഇട്ടു നോക്കണം, അത് ചിലപ്പോള്‍ ഒരുപാട് പേര് അതുപോലെ ഇട്ടുനോക്കിയിട്ടുള്ളത് ആയിരിക്കും. ആ ചിന്ത മനസിലേക്ക് കയറി വരും. അതോടെ വസ്ത്രം ഇട്ടു നോക്കുമ്പോള്‍ കഴുത്തൊക്കെ ചൊറിയുന്നത് പോലെ തോന്നും. സത്യത്തില്‍ അതൊക്കെ മനസിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് അങ്ങനെ വസ്ത്രങ്ങള്‍ അധികം വാങ്ങാറില്ലെന്നും അഥവാ വാങ്ങിയാലും അത് കഴുകി മാത്രമേ ഉപയോഗിക്കുക ഉള്ളുവെന്നും താരം പറയുന്നു.

ഷീലുവിന്റെ വീടും ഏറെ പ്രത്യേകതകളുള്ളതാണ്. അത്യാഡംബര ഭവനം തന്നെയാണ് ഇത്. ലിഫ്റ്റ്, തിയറ്റര്‍, ജിം എല്ലാം വീട്ടിനുള്ളില്‍ തന്നെയുണ്ട്. താരത്തിന്റെ ജന്മദിനം ഈയടുത്താണ് ആഘോഷിച്ചത്. അന്ന് ഭര്‍ത്താവ് എബ്രഹാം ശീലുവിന് നല്‍കിയത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 42 ലക്ഷം മുതല്‍ 46 ലക്ഷം വരെയാണ് മിനി കൂപ്പര്‍ കണ്ട്രിമാന്‍ എന്ന അത്യാഡംബര കാറായിരുന്നു.

ഷീലുവിനും അബ്രഹാമിനും ഒരു മകനും മകളുമാണ് ഉള്ളത്. ഷീലു കൂടുതലായും അഭിനയിച്ചിരിക്കുന്നത് ഭര്‍ത്താവ് നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളിലാണ്. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്റ്റാര്‍ സിനിമയിലാണ് ഷീലു ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Advertisement