മലയാളികൾക്കൊരു നിത്യഹരിത നായിക ഉണ്ടെങ്കിൽ നടി ഷീലയാണ്. ഒരു നായികയ്ക്കും ലഭിക്കാത്ത അത്രയും സിനിമയും ആരാധകരുമാണ് ഷീലയ്ക്ക് ഒരുകാലത്ത് ഉണ്ടായിരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കാലഘട്ടത്തിൽ ഏറ്റും തിരക്കുളള നായിക നടിയായിരുന്നു ഷീല. നിത്യഹരിത നായകനായ പ്രേം നസീറിനൊപ്പമുള്ള അഭിനയം അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.
ആ കാലഘട്ടത്തിൽ നായകന്മാരേക്കാൾ തിരക്കായിരുന്നു നായികയായ ഷീലയ്ക്ക്. വിവാഹശേഷം സിനിമ വിട്ട ഷീലയെ പിന്നെ മലയാളി പ്രേക്ഷകർ കണ്ടത് പിന്നീട് സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെയിലൂടെയാണ്. പിന്നീട് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മുഖം കാണിച്ച ഷീല ഇപ്പോഴിതാ അനുരാഗം എന്ന സിനിമയുടെ ഭാഗമായിരിക്കുകയാണ്.
ഷീലയുടെ സ്വകാര്യ ജീവിതം അധികമാർക്കും അറിയാത്ത ഒന്നാണ്. ചെയ്യാറു ബാലു എന്ന തമിഴ് മാധ്യപ്രവർത്തകൻ ഷീലയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സിനിമ കാണുന്നത് പോലും പാപം എന്ന് കരുതിയ ഒരു കുടുബത്തിൽ നിന്നും നടിയായി ഉയർന്നുവന്ന ഷീല എംജിആറിന്റെ നായികയായതോടെയാണ് മുൻനിര താരമായതെന്ന് ബാലു പറയുന്നു. ഷീലയും നാടകത്തിലൂടെയാണ് കരിയർ തുടങ്ങിയത്. പിന്നീട് സിനിമയിലേക്ക് അവർ കടന്നു. മലയാളത്തിൽ സത്യനൊപ്പമാണ് കന്നി അരങ്ങേറ്റം. ചെമ്മീനിലൂടെയാണ് ഷീല കൂടുതൽ ശ്രദ്ധിക്കപ്പെത്. കരിയറിന്റെ ഏറ്രവും ഉയർന്ന സമയത്ത് ഒരു ദിവസം നാല് പടമൊക്കെയാണ് ഷീല ചെയ്തിരുന്നത്. ലോകത്തിൽ ഒരു നടിക്കും ഇതുപോലെ ചെയ്യാൻ പറ്റുമോ എന്ന് സംശയമാണെന്നും ബാലു പറയുന്നു. നാനൂറ് പടത്തിന് മുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ കരിയറിൽ തിളങ്ങി നിൽക്കവെ ഷീല വിവാഹിതയായി. തമിഴ് നടൻ രവിചന്ദ്രനുമായിട്ടാണ് താരത്തിന്റെ വിവാഹം നടന്നത്. പിന്നീട് ആ ബന്ധത്തിൽ ഉണ്ടായ ചില പ്രശ്‌നങ്ങൾ ഇവരുടെ വിവാഹജീവിതം അവസാനിക്കാൻ കാരണമായി. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനും ജനിച്ചിരുന്നു. ആ മകനാണ് വിഷ്ണു.
വിവാഹമോചനത്തിന് ശേഷം മകനേയും കൂട്ടി ഊട്ടിയിലേക്ക് പോയ ഷീല ഇൻസ്ട്രിയേയും, ഇൻഡസ്ട്രി ഷീലയേയും മറന്നുപോയി. മകനെ വലിയ ഒരാൾ ആക്കണം എന്ന ആഗ്രഹത്തോടെയാണ് ഷീല ഊട്ടിയിലേക്ക് വണ്ടി കയറിയതെന്നും ബാലു പറയുന്നുണ്ട്. നീണ്ട പതിനെട്ടുവര്ഷമാണ് ഷീല മകന് വേണ്ടി സിനിമയിൽ നിന്നും വിട്ടുനിന്നത്.
18 വർഷത്തിനു ശേഷം ഷീല തമിഴിലേക്കും മലയാളത്തിലേക്കും എത്തി. കാതൽ റോജ എന്ന സിനിമയിലാണ് ഷീലയുടെ മകൻ അഭിനയിച്ചത്. പൂജ കുമാറായിരുന്നു നായിക. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. പക്ഷെ പടം ഓടിയില്ല. ഒരുപാട് സിനിമയിൽ മകൻ വിഷ്ണു അഭിനയിച്ചെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ലെന്നും അെത് ഷീലയ്ക്ക് നിരാശയായി എന്നും ബാലു പറയുന്നു.
എങ്കിലും നല്ല വിദ്യാഭ്യാസം മകന് കൊടുക്കാൻ ഷീലയ്ക്ക് കഴിഞ്ഞു. റീ എൻട്രിയിൽ ഷീല ടെലിവിഷൻ സീരിയലുകളിലും അഭിയിച്ചിരുന്നു. സിനിമ ഒരു മാജിക് വേൾഡാണ് അവിടെ ആര് വാഴും, ആര് വീഴും എന്ന് പറയാൻ ആകില്ലെന്നാണ് ബാലു അഭിപ്രായപ്പെടുത്തന്. അതേസമയം, ഷീല മാതാ അമൃതാന്ദമയിയുടെ ഉപദേശപ്രകാരമാണ് തിരികെ അഭിനയത്തിലേക്ക് വന്നതെന്നും റിപ്പോർട്ടുകളുണ്ട്.