ആമിയും ഭാർഗവിനിലയവും ആഗ്രഹിച്ചിട്ടും നഷ്ടമായ സിനിമ; രതിനിർവേദം ചെയ്യാതിരുന്നതിൽ ഇന്നും സന്തോഷം മാത്രം; നഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് ഷീല

674

കാലം എത്ര കഴിഞ്ഞാലും മലയാളി മനസ്സുകളിൽ സ്ഥാനം പിടിക്കാൻ സാധിച്ച നടിയാണ് ഷീല. നിറം നല്കുന്ന സാരികളിൽ അതിന് മാച്ച് ആയ ആഭരണങ്ങളോട് കൂടിയല്ലാതെ ഷീലാമ്മയെ തന്റെ എഴുപത്തി എട്ടാം വയസ്സിലും കാണാൻ കഴിയുകയില്ല. തനിക്ക് പ്രാധാന്യമുള്ള വേഷങ്ങളിൽ മാത്രം അഭിനയിക്കുന്ന മുതിർന്ന നായിക നടി ഉണ്ടെങ്കിൽ അത് നമ്മുടെ ഷീലാമ്മയായിരിക്കും. ഒരു കാലഘട്ടത്തിൽ കേരളീയരുടെ മാദക റാണിയായിരുന്നു ഷീല.

വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് 2003 ലാണ് സിനിമയിലേക്ക് തിരിച്ച് വന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുവാൻ താരത്തിന് സാധിച്ചു. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ. സിനിമ വൻ ഹിറ്റായതോടെ ഷീലയെ തേടി നിരവധി അവസരങ്ങൾ ചെന്നു. ഏറെ നാളുകൾക്ക് ശേഷം ഷീല അഭിനയിക്കുന്ന അനുരാഗം എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

Advertisements

ഇപ്പോഴിതാ ഷീല ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തനിക്ക് ചെയ്യാൻ സാധിക്കാത്ത ചിത്രങ്ങളെ പറ്റി തുറന്ന് പറയുകയാണ് ഷീല. ആമി, രതി നിർവേദം, ഭാർഗവീ നിലയം എന്നീ ചിത്രങ്ങളിൽ അഭിനയിക്കേണ്ടത് താൻ ആയിരുന്നെന്നാണ് ഷീല പറയുന്നത്. കമലിന്റൈ ചിത്രമായ ആമിയിൽ കമലയുടെ വേഷം ചെയ്യാൻ എന്നോട് പറയുകയും അഡ്വാൻസ് വാങ്ങുകയുമൊക്കെ ചെയ്തിരുന്നെന്നും ഷീല പറയുന്നു.

ALSO READ- കുറേ നാളായിട്ട് ഞാൻ ക്ഷമിക്കുക ആണ്, നിന്റെ അന്ത്യം കണ്ടിട്ടേ ഞാൻ ഇവിടന്ന് പോകൂ; ശോഭ വിശ്വനാഥ് ആണ് ഈ പറയുന്നത്; അഖിൽ മാരാരിനോട് പൊ ട്ടി ത്തെറിച്ച് ശോഭ

എന്നാൽ പിന്നീട്, പ്രൊഡ്യൂസർ മാറിയതും തന്റെ കോൾ ഷീറ്റുമൊക്കെ ആയപ്പോൾ അത് ചെയ്യാൻ സാധിക്കാതെ വന്നെന്നും ഷീല തുറന്നുപറയുന്നു. ഡേറ്റിങ് പ്രശ്നം കാരണം നഷ്ടമായതാണ് ഭാർഗവീ നിലയത്തിലെ കഥാ പാത്രവും നഷ്ടമായത്. ഏറെ ആഗ്രഹിച്ചതാണ് ഭാർഗവീ നിലയത്തിലെ കഥാപാത്രം ചെയ്യാനെന്നും ഷീല പറയുന്നു.


അത് പോലെ തനിക്ക് വന്ന മറ്റൊരു സിനിമയായിരുന്നു രതി നിർവ്വേദം. അത് താൻ തന്നെ വേണ്ട എന്ന് വെച്ചതാണ്. അത് ചെയ്യാതിരുന്നതിൽ ഇപ്പോഴും സന്തോഷമാണ്. എനിക്ക് ആ സിനിമ ചെയ്യാൻ ഒട്ടും താൽപ്പര്യം ഇല്ലായിരുന്നെന്നും ഷീലാമ്മ വെളിപ്പെടുത്തി.

Advertisement