പുരുഷന്മാരെ മൃഗങ്ങളാക്കുന്നത് ഭക്ഷണത്തിലെ ഹോർമോണുകൾ; നടി ഷീല

14

സിനിമാ രംഗത്തെ മി ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് നടി ഷീല.

ചില ഹോർമോണുകളാണ് പുരുഷനെ ഇതുപോലെ പെരുമാറാൻ പ്രേരിപ്പിക്കുന്നതെന്നും ഇപ്പോഴത്തെ ഭക്ഷണരീതിയാണ് ഇതിന് കാരണമെന്നും ഷീല പറഞ്ഞു.

Advertisements

ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നു, ഷീല കൂട്ടിച്ചേർത്തു.

പണ്ടുകാലത്ത് ഇരുപത് വയസിലാണ് ആളുകൾ പ്രണയിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങൾ കാരണം ചെറിയ കുട്ടികൾപോലും പ്രണയത്തിൽ അകപ്പെടുന്നു ഷീല പറഞ്ഞു.

ജെസി ഡാനിയേൽ പുരസ്‌കാരനേട്ടത്തിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷീലയുടെ പരാമർശം.

ഇന്ന് സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്നതുപോലുള്ള പ്രശ്‌നങ്ങൾ തന്റെ കാലത്ത് ഇല്ലായിരുന്നെന്നും തന്നെ സിനിമയിൽ ആരും ശല്യംചെയ്തിട്ടില്ലെന്നും ഷീല പറഞ്ഞു.

ബഹുമാനമില്ലാതെ ആരും പെരുമാറിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. തെറ്റുക്കാർക്കെതിരേ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ഷീല അഭിപ്രായപ്പെട്ടു.

പുകവലി തടയാൻ സിഗരറ്റ് പാക്കറ്റുകളിൽ നിയമപരമായ മുന്നറിയിപ്പ് നൽകുന്നതുപോലെ തെറ്റു ചെയ്തവരുടെ നെറ്റിയിൽ പച്ച കുത്തണം.

പൊതു സമൂഹം അവരെ തിരിച്ചറിയട്ടെ- ഷീല പറഞ്ഞു.സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കല്ലെറിയാൻ പൊതു സമൂഹത്തെ അനുവദിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

Advertisement