പൊന്നുവിന് പക്വതയുണ്ട്, പക്ഷേ ഭയങ്കര കെയര്‍ലെസാണ്, സ്‌നേഹത്തോടെ പറഞ്ഞാല്‍ മാത്രം അനുസരിക്കും, പൊന്നുവിനെ കുറിച്ച് ഷെബിന്‍ പറയുന്നു

149

സോഷ്യല്‍മീഡിയയില്‍ ഒരുപാട് ആരാധകരുള്ള കുടുംബ വ്ളോഗേഴ്സാണ് ഉപ്പും മുളകും ലൈറ്റ്. ഈയടുത്ത് ഇവര്‍ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.

Advertisements

കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ നിരവധി വാഗ്വാദങ്ങളും സോഷ്യല്‍മീഡിയയിലും നടന്നിരുന്നു. അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.

Also Read: ഓം ശാന്തി ഓശാനയില്‍ അവസരം കിട്ടിയപ്പോള്‍ പോകാനായില്ല, അതോര്‍ക്കുമ്പോള്‍ ഇന്നും വിഷമം, തുറന്നുപറഞ്ഞ് ഗൗതമി നായര്‍

ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്.

ഇപ്പോള്‍ അച്ഛനും അമ്മയും ആവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് പൊന്നുവും ഷെബിനും. ഇപ്പോഴിതാ പൊന്നുവും ഷെബിനും. തങ്ങള്‍ പല കാര്യങ്ങളും ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും എന്നാല്‍ പലപ്പോഴും ചെയ്യാന്‍ പറ്റിയില്ലെന്നും ഇപ്പോള്‍ ഒന്നും മാറ്റി വെക്കാതെ ചെയ്യാന്‍ തോന്നുന്നതെല്ലാം ചെയ്യാറുണ്ടെന്നും ഇരുവരും പറയുന്നു.

Also Read: കഥ കേട്ടപ്പോള്‍ ഒരു സംവിധായനും സിനിമാ കമ്പനിയും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഏറ്റെടുത്ത് ചെയ്തത് രാജസേനന്‍, പിറന്നത് മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്ന്, മെക്കാര്‍ട്ടിന്‍ പറയുന്നു

പൊന്നുവിന് ആവശ്യത്തിന് പക്വത ഉണ്ടെന്നും പക്ഷേ ഭയങ്കര കെയര്‍ലെസ് ആണെന്നും ഷെബിന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ സ്‌നേഹത്തോടെ പറഞ്ഞാല്‍ എല്ലാം അനുസരിക്കുമെന്നും ഗര്‍ഭിണിയാണെന്ന കാര്യം മറന്ന് തുള്ളിച്ചാടി വന്ന പൊന്നുവിനെ അമ്മ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും പൊന്നുവിന്റെ നല്ലതിന് വേണ്ടിയായിരുന്നു അമ്മ അങ്ങനെ പറഞ്ഞതെന്നും താന്‍ അമ്മയെ അനുസരിക്കാറുണ്ടെന്നും ഷെബിന്‍ പറയുന്നു.

Advertisement