വിജയ്‌യും ഷാരൂഖ് ഖാനും കൈകോര്‍ക്കുന്നു! ശങ്കറിന്റെ പുതിയ പ്രോജക്ടില്‍ വന്‍താരനിര? ത്രില്ലടിച്ച് പ്രേക്ഷകര്‍!

198

പത്താന്‍ സിനിമ റിലീസായി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ആയിരം കോടിയിലേക്ക് അടുക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 900 കോടി ലോകമെമ്പാട് നിന്നും കളക്ട് ചെയ്തിരിക്കുകയാണ്. അതേസമയം, തമിഴകത്ത് വാരിസ് ഉണ്ടാക്കിയ ഓളമൊന്നും ചെറുതല്ല. ഒപ്പമെത്തിയ തുണിവിനെ വെല്ലുവിളിച്ച് വാരിസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

ഈ ഒരു സാഹചര്യത്തില്‍ ബോക്‌സ് ഓഫീസിനെ തീപിടിപ്പിക്കുന്ന പുതിയ തീരുമാനങ്ങളുമായി എത്തിയിരിക്കുകയാണ് ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ശങ്കര്‍. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലൂടെ ഷാരൂഖ് ഖാനും വിജയും ഒരുമിച്ച് വന്നാല്‍ തീയേറ്ററുകള്‍ പൂരപ്പരമ്പാകുമെന്ന് ഉറപ്പാണ്.

Advertisements

ഇപ്പോഴിതാ സംവിധായകന്‍ ശങ്കര്‍ വിജയ്‌യേയും കിംഗ് ഖാനേയും ഒരുമിപ്പിച്ച് ഒരു ചിത്രം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്. ശങ്കറിന്റെ ഡ്രീം പ്രൊജക്ടിലാണ് ഇരുവരും ഒരുമിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി കഴിഞ്ഞു.

ALSO READ- ഉഴപ്പന് ട്യൂഷന്‍ ടീച്ചറായ ചേച്ചിയോട് തോന്നുന്ന പ്രണയം; കൗമാരക്കാരന്റെ പ്രണയവും കൗതുകങ്ങളും ഒളിപ്പിച്ച ക്രിസ്റ്റി!

നിലവില്‍ കമ്മിറ്റ് ചെയ്തുവരുന്ന രണ്ട് ചിത്രങ്ങള്‍ക്കും ശേഷമായിരിക്കും ശങ്കര്‍ ഈ ചിത്രത്തിലേക്ക് കടക്കുക. ആവശ്യത്തിന് സമയമെടുത്തതിന് ശേഷമാണ് ഈ പ്രോജക്ട് ഒരുക്കുക എന്നാണ് സൂചനകള്‍. രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ് ശങ്കര്‍ സിനിമ ഒരുക്കുന്നത്.

അതേസമയം, ശങ്കര്‍ ചിത്രത്തിന് മുന്‍പ് ആറ്റ്‌ലി ചിത്രത്തില്‍ ഇരു താരങ്ങളും ഒരുമിക്കുന്നുണ്ട്. ജവാന്‍ ചിത്രത്തിലാണ് ഷാരൂഖിനൊപ്പം വിജയ് എത്തുന്നത്. അതിഥി താരമായിട്ടാണ് വിജയ് ചിത്രത്തിലുണ്ടാവുകയെന്നാണ് വിവരം.

ALSO READ- ദുബായ് പോലീസ് ഒന്നും പറയാതെ അശോകനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി; നെട്ടോട്ടമോടി സഹോദരന്മാര്‍; ഒടുവില്‍ സംഭവിച്ചത് വെളിപ്പെടുത്തി മുകേഷ്

ഈ സിനിമ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. വിജയ് സേതുപതി, യോഗി ബാബു എന്നീ തെന്നിന്ത്യന്‍ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ നടന്നുവരികയാണ്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോര്‍ഡോടെയാണ് പത്താന്‍ തീയേറ്ററില്‍ പറപറക്കുകയാണ്. കെജിഎഫ്2 ഹിന്ദിയുടെ കളക്ഷന്‍ തകര്‍ത്ത ചിത്രം, ബാഹുബലി2നോടാണ് ഇപ്പോള്‍ മത്സരിക്കുന്നത്.

Advertisement