നീയൊരു കഴുതയാണ്, നിനക്ക് അഭിനയത്തെകുറിച്ച് ഒരു ചുക്കും അറിയില്ല, ഷാരൂഖ് ഖാൻ അന്ന് കാജോളിനോട് ദേഷ്യപ്പെട്ട് പറഞ്ഞത് ഇങ്ങനെ

290

ആത്മാർത്ഥ സുഹൃത്തായ ഷാരൂഖിനോട് കജോളിന് ഉണ്ടായ അസ്വാരസ്യത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. ബാസിഗർ, ദിൽ വാലെ ദുൽഹനിയാ ലെ ജായേംഗേ, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങി ഒരുപിടി മെഗാഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ജോഡികൾ ആയി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബാസിഗറിന്റെ ഷൂട്ടിങ് സമയത്ത് കാജോളിനോട് ഷാരൂഖ് ഖാന് ഇഷ്ടക്കേട് ഉണ്ടായിരുന്നു.

പരസ്പരം ഈഗോയുടെ തമ്മിലടികൾ ആരംഭിക്കുന്നതിന് മുൻപുള്ള കാലങ്ങളിൽ ഷാരൂഖ് ഖാൻ അന്നത്തെ സുഹൃത്തായിരുന്ന ആമിർ ഖാനോട് കാജോളിനൊപ്പം അഭിനയിക്കരുത് എന്ന ഉപദേശവും നൽകിയിട്ടുണ്ട്.
ഷാരൂഖ് ഖാൻ ആ സംഭവം ഓർത്തെടുക്കുന്ന വിശേഷങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ വഴി വൈറലായി മാറുന്നത്.

Advertisements

ALSO READ

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ വിവേക് ഒബ്‌റോയിയ്ക്ക് പകരം ബിജു മേനോൻ

ബാസിഗറിൽ ഞാനും കാജോളും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, അവളോടൊപ്പം അടുത്ത സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ആമിർ ഖാൻ എന്നെ അറിയിച്ചു. എന്താണ് എന്റെ അഭിപ്രായം എന്ന ചോദ്യത്തിന് ‘അവൾ തീരെ മോശം നടിയാണ്. തീരെ ശ്രദ്ധയില്ല. നിങ്ങൾക്ക് അവളോടൊപ്പം ജോലി ചെയ്യാൻ സാധിക്കില്ല’ എന്ന് ഞാൻ ഒരു സന്ദേശം നൽകി.

അന്ന് വൈകുന്നേരം തിരക്കുകൾ എല്ലാം ഒഴിഞ്ഞപ്പോൾ വിശദീകരണം നൽകാനായി ഞാൻ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. ‘അതെന്താണ് എന്നറിയില്ല, സ്‌ക്രീനിൽ അവളൊരു മാന്ത്രികയെ പോലെയാണ്.’ എന്നായിരുന്നു അപ്പോൾ ഷാരൂഖിന്റെ അഭിപ്രായം. എന്നാൽ ഈ കഥയെ കുറിച്ച് കാജോളിനുമുണ്ട് പറയാൻ ചിലത്.

ബാസിഗർ ചെയ്യുന്ന സമയത്ത് എനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു. എന്നോട് ദേഷ്യപ്പെട്ട ഷാരൂഖ് പറഞ്ഞു . ‘നീയൊരു കഴുതയാണ്. നിനക്ക് അഭിനയത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. നീ വെറുതെ ചുറ്റി നടക്കുന്നു. ക്യാമറയ്ക്ക് മുൻപിൽ എന്താണ് ചെയ്യുന്നത് എന്ന് എന്തെങ്കിലും ധാരണയുണ്ടോ ?’ പറയേണ്ട ഡയലോഗുകൾ എല്ലാം ഞാൻ പറയുന്നുണ്ടല്ലോ എന്ന തന്റെ മറുചോദ്യത്തിന് നിന്റെ തെറ്റ് നിനക്ക് പിന്നീട് മനസ്സിലാകും എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

ALSO READ

ഇന്ദ്രൻസ് ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ ഫീച്ചർ ഫോൺ, അതിന് ഒരു കാരണവുമുണ്ട്: വെളിപ്പെടുത്തൽ

ബാസിഗറിന്റെ സെറ്റിൽ ഒരു ദിവസം ഷാരൂഖും, സഹനടന്മാരും വളരെ ക്ഷീണിതരായി ഇരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മേക്കപ് മാനുമായി മറാത്തിയിൽ ഉറക്കെ സംസാരിച്ചു കൊണ്ടിരുന്നു. കജോൾ പറയുന്നു.

എന്റെ സംഭാഷണം തീരാതായപ്പോൾ ഷാരൂഖ് ഉറക്കെ പറഞ്ഞു ‘അതെന്താണ് അവിടെ നടക്കുന്നത്. ഞങ്ങളുടെ തല പൊട്ടിപ്പിളരുന്ന പോലെയാണ് തോന്നുന്നത്. നിങ്ങളൊന്നു വായടച്ചു വെയ്ക്കാമോ ?’ ശരിയ്ക്കും ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത് അന്ന് മുതലാണ്.

 

Advertisement