നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍, തന്റെ പാട്ടിന് നൃത്തം ചെയ്ത മോഹന്‍ലാലിന്റെ വീഡിയോ പങ്കുവെച്ച് സാക്ഷാല്‍ ഷാരൂഖ് ഖാന്‍, താരം പറഞ്ഞത് കേട്ടോ

87

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളോളമായി നടനായി തിളങ്ങി നില്‍ക്കുന്ന അദ്ദേഹത്തെ മലയാള സിനിമയിലെ താരരാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാം. ദ കംപ്ലീറ്റ് ആക്ടര്‍ എന്നാണ് മോഹന്‍ലാലിനെ പല പ്രമുഖ നടന്മാരും പറയുന്നത്.

Advertisements

അതേസമയം, അഭിനയത്തില്‍ മാത്രമല്ല, പാട്ട്, ഡാന്‍സ്, എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം. അടുത്തിടെ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ എന്ന ചിത്രത്തിലെ ഗാനത്തിന് മോഹന്‍ലാല്‍ ചുവടുവെക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read:നടന്മാരുടെ പുറകെ നടന്ന് കളയാനുള്ളതല്ല നിങ്ങളുടെ യൗവ്വനം, എന്റെ അവസ്ഥ ആര്‍ക്കുമുണ്ടാവരുത്, ഫാന്‍സ് ഗ്രൂപ്പുകളെ സപ്പോര്‍ട്ട് ചെയ്യാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

സിന്ദ ബന്ദ എനന് ഗാനത്തിനായിരുന്നു മോഹന്‍ലാല്‍ ചുവടുവെച്ചത്. വനിത ഫിലിം അവാര്‍ഡ് വേദിയില്‍ വെച്ച് നൃത്തം ചെയ്യുന്ന ലാലേട്ടന്റെ വീഡിയോ ആരാധകരൊന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ലാലിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാ് ഷാരൂഖ് ഖാന്‍.

മോഹന്‍ലാലിന് നന്ദി അറിയിച്ചുകൊണ്ടാണ് ഷാരൂഖ് ഖാന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നന്ദി മോഹന്‍ലാല്‍ സാര്‍ ഈ ഗാനം എനിക്ക് സ്‌പെഷ്യലാക്കി തന്നതിന് എന്നും താങ്കളുടെ പകുതിയെങ്കിലുംം തനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ച് പോകുന്നുവെന്നും ഷാരൂഖ് ഖാന്‍ കുറിച്ചു.

Also Read:ഇനി കുറച്ച് റോയല്‍റ്റി ആയിക്കോട്ടെ, ആഡംബര സാരിയില്‍ അതിസുന്ദരിയായി കീര്‍ത്തി സുരേഷ്, വൈറലായി ചിത്രങ്ങള്‍

എക്‌സിലാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ലവ് യു സാര്‍ എന്നും വീട്ടില്‍ ഒരുമിച്ചുള്ള ഡിന്നറിനായി എപ്പോഴായിരിക്കും അതെന്നും നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ സിന്ദ എന്നും ഷാരൂഖ് ഖാന്‍ കുറിച്ചു.

Advertisement