രണ്ടാമൂഴത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കനക്കുന്നതിനിടെ തനിക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്.
മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ഷാരൂഖ് ഖാന് മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
‘രണ്ടാമൂഴവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും.
അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്. അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് താന്‍ തയ്യാറാണ്.
മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാമാണ്-ഷാരൂഖ് ഖാന് വ്യക്തമാക്കി.
ഉന്നതനടനായാലും സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം”. ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും അറബ് ലോകത്ത് നിന്ന് ധാരാളം പേര് തന്റെ സിനിമകള്‍ കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഷാരൂഖ് ഖാന് പറഞ്ഞു.