ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവാണ് സാക്ഷാൽ ഷാരുഖ് ഖാൻ. എസ് ആർ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ജവാന്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ ദർശനത്തിനെത്തിയ ഷാരുഖ് ഖാനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മതമൗലിക വാദികൾ.
മകൾ സുഹാനയും ജവാനിലെ സഹതാരമായ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഷാരുഖിനൊപ്പം ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിനെതിരെ മതമൗലിക വാദികളുടെ സൈബർ അക്രമണം. സിനിമയുടെ വിജയത്തിനായി പ്രാർത്ഥിക്കാനാണ് താരമെത്തിയത്. ഇതാണ് അവരെ ചൊടിപ്പിച്ചത്.
Also Read
രണ്ട് വർഷം മുന്നേ ഞാൻ അത് ആവശ്യരപ്പെട്ടതാണ്; നമ്മൾ ഇന്ത്യക്കാരല്ല, ഭാരതീയരാണ്; കങ്കണ റണാവത്ത്
യഥാർത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നിൽ മാത്രമേ തലകുനിക്കുകയുള്ളു. സിനിമാ നടന്മാർക്ക് അവരുടെ വിശ്വാസത്തോട് പ്രതിബദ്ധതയില്ല.വിഗ്രഹാരാധന ഇസ്ലാം അനുവദിക്കുന്നില്ല.-സുന്നി മുസ്ലിംകളുടെ പ്രമുഖ സംഘടനയായ റാസ അക്കാദമി ചെയർമാൻ സയ്യിദ് നൂറി പറഞ്ഞു.
നിരവധി സിനിമകളിൽ അഭിനേതാക്കൾ ഹിന്ദു ദൈവങ്ങൾക്ക് മുന്നിൽ പ്രാർത്ഥിക്കുകയും ഇസ്ലാം അനുവദനീയമല്ലാത്ത ആരതി നടത്തുകയും ചെയ്യുന്നതും തെറ്റാണ് നൂറി പറഞ്ഞു.എന്തായാലും, ഷാരൂഖിന്റെ തിരുപ്പതി സന്ദർശനം അദ്ദേഹത്തിന്റെ മുസ്ലീം ആരാധകരെ സ്വാധീനിക്കില്ലെന്നും അവർ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുമെന്നും നൂറി കൂട്ടിച്ചേർത്തു.
വിഗ്രഹാരാധന നടത്തുക വഴി ഷാരൂഖ് ഇസ്ലാം നിയമത്തെ പരിഹസിക്കുകയും ലംഘിക്കുകയുമാണ് ചെയ്തതെന്ന് മുതിർന്ന അഭിഭാഷകൻ യൂസഫ് മുച്ചാല പറഞ്ഞു. വിഗ്രഹാരാധന ഇസ്ലാമിന് തീർത്തും അന്യമാണെന്നും തിരുപ്പതിയിൽ പ്രാർത്ഥന നടത്തിയതിലൂടെ നടൻ ഇസ്ലാമിന്റെ മൗലികതത്ത്വങ്ങൾ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ അദ്ദേഹത്തെ അപലപിക്കില്ല. ഓരോ വ്യക്തിയും അവന്റെ മനഃസാക്ഷിയോട് ഉത്തരം പറയേണ്ടിവരും,മുച്ചല കൂട്ടിച്ചേർത്തു. അതേസമയം ജവാന്റെ റിലീസിന് ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പാൻ ഇന്ത്യ ചിത്രമായാണ് ജവാൻ പുറത്തിറങ്ങുന്നത്. ആറ്റ്‌ലിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഷാരുഖിന്റെ തന്നെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.