‘ചേട്ടന്റെ സുഹൃത്തായ ശരത്തേട്ടനെ കണ്ടത് വിവാഹം ഉറപ്പിച്ച് ഒരു വർഷം കഴിഞ്ഞ്; കത്തുകളിലൂടെയാണ് പരസ്പരം മനസ്സിലാക്കി’; വിവാഹശേഷം ചിറക് മുളച്ചതിനെ കുറിച്ച് ആശ ശരത്ത്

177

ദൃശ്യം ഒന്ന് രണ്ട് ഭാഗങ്ങളിൽ ഗീത ഐപിഎസ് എന്ന ധാർഷ്ട്യക്കാരിയായ പോലീസ് ഉദ്യോഗസ്ഥയെ അഭിയിച്ച് ഫലിപ്പിച്ച് ആരാധകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആശ ശരത്ത്. നർത്തകിയായിരുന്ന താരം ടെലിവിഷനിലൂടെയാണ് ആരാധകരുടെ ഇഷ്ടം തുടക്കത്തിൽ പിടിച്ചുപറ്റിയത്. പ്രൊഫസർ ജയന്തി എന്ന കുങ്കുമപൂവിലെ താരത്തെ ആരും മറക്കാനിടയില്ല.

റേറ്റിങ്ങിൽ മുൻപന്തിയിൽ നിന്ന ഈ സീരിയലിലെ അഭിനയത്തിലൂടെയാണ് ആശ ശരത് സിനിമയിൽ എത്തുന്നത്. 2012-ൽ പുറത്തിറങ്ങിയ ഫ്രൈഡേയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ആശ ശരത് തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. താരത്തിന്റെ സിനിമാ പ്രവേശനത്തോടെ നിരവധി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് പിറന്നത്.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആശ ശരത്ത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഭർത്താവ് ശരത്തിനും രണ്ട് പെൺമക്കൾക്കുമൊപ്പം ദുബായിൽ സെറ്റിൽ ചെയ്തിരിക്കുന്ന ആശ അവിടെ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ഇപ്പോൾ നൃത്തം പഠിക്കാനുള്ള ആപ്പും താരം പുറത്തിറക്കി കഴിഞ്ഞു.

ALSO READ- കിളിനാദം കേട്ടാൽ നമ്മൾ വിടില്ലല്ലോ, സംസാരം നീണ്ട് പ്രണയമായി; എന്നെ പോലെ ഒരാൾക്ക് ഇതുപോലൊരു കുട്ടിയെ ഭാര്യയായി കിട്ടിയോ? എനിക്കും അത്ഭുതമായിരുന്നെന്ന് ശ്രീജിത്ത് രവി

അതേസമയം, വിവാഹത്തോടെ കലാരംഗം വിടുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തമായി വിവാഹശേഷം തന്റെ ഇഷ്ടകലയിൽ കൂടുതൽ സജീവമാവുകയായിരുന്നു താരം. വിവാഹശേഷമാണ് തനിക്ക് ശരിക്കും ചിറകുകൾ മുളച്ചതെന്നാണ് ആശ ശരത് പറയുന്നത്. കല്യാണത്തിന് മുൻപ് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ട് പോലും അച്ഛനും അമ്മയും അനുവദിച്ചിരുന്നില്ല. എന്നാൽ വിവാഹശേഷം ഭർത്താവ് ശരത്ത് തന്റെ കരിയറിന് വലിയ പിന്തുണ നൽകിയെന്ന് ആശ തുറന്നു പറയുന്നു.

ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ വ്യക്തി ജീവിതത്തെ കുറിച്ചൊക്കെ താരം മനസ്സുതുറന്നത്. ‘അമ്മ കലാമണ്ഡലം സുമതി നൃത്താധ്യാപിക ആയതിനാൽ ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഒന്ന് രണ്ട് സിനിമകളിൽ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. കമലദളത്തിൽ മോനിഷ ചെയ്ത വേഷം ആദ്യം വന്നിരുന്നത് എനിക്കാണ്. പക്ഷെ, അച്ഛനും അമ്മയും വിട്ടില്ല.കല്യാണത്തിന് മുമ്പ് സിനിമാഭിനയം ഒന്നും വേണ്ട, കല്യാണം കഴിഞ്ഞിട്ട് ഭർത്താവിന് താത്പര്യം ഉണ്ടെങ്കിൽ പോയിക്കോളൂ എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. എനിക്ക് രണ്ട് ചേട്ടന്മാരുണ്ട്. ഞാൻ നൃത്തത്തിൽ സജീവമായിരുന്നു.

ALSO READ- കൂറ്റൻ പാറ മുകളിൽ കയറോ സഹായമോ ഇല്ലാതെ വലിഞ്ഞ് കയറി പ്രണവ് മോഹൻലാൽ; അതിസാഹസമല്ലേ എന്ന് ആരാധകർ; വൈറലായി വീഡിയോ

പിന്നീട് എന്റെ ഡാൻസ് വീഡിയോ കണ്ടിട്ടാണ് ശരത്തേട്ടൻ കല്യാണം ആലോചിച്ചത്. എന്റെ ഒരു സഹോദരൻ മസ്‌ക്കറ്റിലായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശരത്തേട്ടൻ. അവിടെയുള്ള ബാച്ചിലർ ലൈഫിനിടെ ഹോംലി ഫുഡ് കഴിയ്ക്കാൻ ശരത്തേട്ടൻ ഒരു കുടുംബസുഹൃത്തിന്റെ വീട്ടിൽ പോകുമായിരുന്നു. ഒരിക്കൽ അവിടെ വെച്ച് എന്റെ നൃത്തവീഡിയോ കണ്ടതാണ് വഴിത്തിരിവായത്. അങ്ങനെയാണ് എന്റെ ചേട്ടനോട് വിവാഹം കഴിയ്ക്കാൻ താത്പര്യമുണ്ട് എന്നറിയിക്കുന്നത്. ശരത്തേട്ടൻ വളരെ ഗൗരവത്തിൽ തന്നെ അക്കാര്യം അദ്ദേഹത്തിന്റെ വീട്ടിലും അവതരിപ്പിച്ചു.

അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു താനെന്ന് പറയുകയാണ് ആശ ശരത്ത്. ഞാൻ ബികോമിന് പഠിക്കുന്നതിനിടെയാണ് ശരത്തേട്ടന്റെ വീട്ടുകാർ പെണ്ണുകാണാനായി വന്നത്. മലയാളികളാണെങ്കിലും ശരത്തേട്ടന്റെ മാതാപിതാക്കളെല്ലാം മഹാരാഷ്ട്രയിൽ സ്ഥിര താമസം ആക്കിയവരായിരുന്നു. അവർ പെണ്ണു കാണാനായി വീട്ടിൽ വന്നു. ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടിൽ താമസിച്ചു. മകന്റെ സുഹൃത്തിന്റെ വീട് എന്ന വിശ്വാസമാണ് ആ ബന്ധത്തിന് കാരണം. കല്യാണം ഉറപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് താൻ ആദ്യമായി ശരത്തേട്ടനെ കാണുന്നത് എന്നും ആശ പറയുന്നു.

എന്നാൽ ഒരു വർഷക്കാലയളവിൽ ഞങ്ങൾക്ക് പരസ്പരം നന്നായി മനസ്സിലാക്കാൻ സാധിച്ചു. ധാരാളം കത്തുകൾ എഴുതുമായിരുന്നു. അങ്ങനെ ഒരു എഴുത്തിൽ അഭിനയിക്കാൻ ഒന്നും പോയില്ല എങ്കിലും എനിക്ക് നൃത്തം ചെയ്യാതെ പറ്റില്ല, അത് എന്റെ രക്തമാണ് എന്ന് ഞാൻ എഴുതി. അപ്പോൾ, ഞാൻ ആ രക്തം പമ്പ് ചെയ്യുന്ന ഹൃദയം ആയിരിയ്ക്കും എന്റേത് എന്നായിരുന്നു ശരത്തേട്ടൻ മറുപടി നൽകിയത്.

അതുസത്യമായി, വിവാഹ ശേഷമാണ് എനിക്ക് ചിറകുകൾ മുളച്ചത്, കൂടുതൽ ഞാൻ കലാരംഗത്തേക്ക് എത്തി. ആദ്യം ചെയ്തത് ടെലിഫിലിം ആയിരുന്നു. അതിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഇതോടെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലിൽ അവസരം ലഭിച്ചത്. പിന്നെ പതിയെ സിനിമകൾ വന്നു തുടങ്ങി. ദൃശ്യം റിലീസ് ചെയ്ത് എട്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാൻ സിനിമ കണ്ടത്. പടം ഹിറ്റായപ്പോൾ ലാലേട്ടൻ വിളിച്ചു പറഞ്ഞു വെൽകം ടു മലയാളം സിനിമ എന്ന്. ദൃശ്യം കരിയറിലെ വലിയൊരു ബ്രേക്ക് തന്നെയായിരുന്നുവെന്നും ആശ ശരത്ത് സന്തോഷത്തോടെ പറയുന്നു.

ഇപ്പോൾ കേരളത്തിലും ഗൾഫിലുമായി ഷട്ടിൽ അടിച്ചുകൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. വലിയ തിരക്കിലാണ്. അതുകൊണ്ട് തന്നെ അവസരം ലഭിക്കുന്നതിൽ നിന്നും തിരഞ്ഞെടുത്താണ് ഇപ്പോൾ സിനിമാഭിനയം എന്നും ആശ ശരത്ത് പറയുന്നു.

Advertisement