അങ്ങനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് ശരണ്യ കൂടി പുറത്തായിരിക്കുകയാണ്. 63 ദിവസം ഷോയില്‍ നിന്ന ശേഷമാണ് ശരണ്യ പുറത്തേക്ക് വന്നത്. താന്‍ താനായി തന്നെ ഷോയില്‍ കഴിഞ്ഞതെന്ന് ശരണ്യ പുറത്തുവന്നശേഷം പറഞ്ഞു. ഷോയിലുള്ള തന്റെ അനുഭവങ്ങളും ഈ താരം പങ്കുവെച്ചു.
സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് കരുതിയിരുന്ന ആളാണ് ഞാന്‍. എന്നാല്‍ സോഷ്യല്‍ മീഡിയ മാറ്റി നിന്ന സമയം ഞാന്‍ ശരിക്കും ആസ്വദിച്ചു. എന്നെക്കൊണ്ട് എന്റെ ഭര്‍ത്താവ് പാചകം ചെയ്യിക്കില്ലായിരുന്നു. കൈ പൊള്ളും കൈ മുറിയും എന്നൊക്കെ കരുതി. എന്നാല്‍ ഷോയില്‍ വെച്ച് ഞാന്‍ അത്രയും പേര്‍ക്ക് കുക്ക് ചെയ്തു.
ബിഗ് ബോസില്‍ വെച്ച് എനിക്ക് സുഹൃത്തുക്കളെ കിട്ടി. ഞാന്‍ ആളുകളെ കുറേക്കൂടി കെയര്‍ ചെയ്യാന്‍ തുടങ്ങി. രണ്ടാം സീസണിലാണ് ബിഗ് ബോസിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നത്. അന്ന് വരാന്‍ പറ്റിയിരുന്നില്ല. റിയാലിറ്റി ഷോയില്‍ താരമായിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും വിന്നര്‍ ആവാന്‍ സാധിച്ചിട്ടില്ല. അതെപ്പോഴും എന്റെ മനസ്സിലുണ്ട്.
ലേഡി ബിഗ് ബോസ് വിന്നര്‍ ആകണം എന്ന് ആഗ്രഹിച്ചു എങ്കിലും നടന്നില്ല. അതേസമയം ബിഗ്ബോസില്‍ 100 ദിവസം നില്‍ക്കുന്നവര്‍ ഈ ലോകത്ത് എവിടെ വേണമെങ്കിലും അടിപൊളിയായി ജീവിക്കുമെന്ന് താരം അഭിപ്രായപ്പെട്ടു. താന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കാന്‍ മത്സരാര്‍ത്ഥികള്‍ തയ്യാറായില്ലെന്നും ശരണ്യ പറഞ്ഞു, അതുതന്നെ വേദനിപ്പിച്ചു, ഒറ്റപ്പെടല്‍ തോന്നിയിട്ടുണ്ട് ശരണ്യ പറഞ്ഞു.