ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഒറ്റയ്ക്ക് ആയവരാണ് ഞങ്ങൾ, കൂട്ടുകാർക്ക് ഒക്കെ പപ്പയുണ്ട്, എനിക്കും വേണം എന്ന് മോളും പറയാൻ തുടങ്ങി; ഷാനുമായുള്ള രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ആൻ മരിയ

1381

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ആൻ മരിയ. ഇപ്പോൾ മനം പോലെ മംഗല്യം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ് ആൻ മരിയ. സീരിയലിൽ സോന എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ആനിന് അധികം ആമുഖങ്ങൾ ആവശ്യമില്ല.

എന്നാൽ ആൻ മരിയയുടെ കുടുംബ ജീവിതത്തെ കുറിച്ച് അധികമാർക്കും അറിയില്ല. പ്രശസ്ത പാചക വിദഗ്ദൻ ഷാൻ ജിയോ ആണ് ആനിന്റെ ഭർത്താവ്. ഒരു മകളും ഉണ്ട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഷാനുമായുള്ള തന്റെ വിവാഹത്തെ കുറിച്ച് ആൻ മരിയ തുറന്ന് പറഞ്ഞത്.

Advertisements

ALSO READ

ഒരു പുസ്തകം എടുത്ത് അതിനെ മാറ്റിയങ്ങ് എഴുതി ; തിരക്കഥ എഴുതിയതിനെ കുറിച്ച് ഞാൻ പ്രിയനോട് ചോദിച്ചപ്പോൾ പറഞ്ഞതിങ്ങനെ! വൈറലായി എം.ജി ശ്രീകുമാറിന്റെ വാക്കുകൾ


ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഒറ്റയ്ക്ക് ആയവരാണ് ഞങ്ങൾ. വിവാഹം കഴിക്കണം എന്ന ആലോചന ഒന്നും ഉണ്ടായിരുന്നില്ല. പരിചയപ്പെട്ട് കുറച്ച് നാൾ കഴിയുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. നല്ല സുഹൃത്തുക്കൾക്ക് നല്ല ഭാര്യാ – ഭർത്താക്കന്മാരാകാനും കഴിയും എന്ന് കൂട്ടുകാർ പറഞ്ഞതോടെയാണ് പിന്നീടുള്ള യാത്ര ഒരുമിച്ച് ആവാം എന്ന് തീരുമാനിച്ചത്.

ഡി ഫാം പഠിച്ച് ഉത്തർ പ്രദേശിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു എന്റെ ആദ്യ വിവാഹം. പിന്നീട് ജോലി ഉപേക്ഷിച്ചു. മോൾക്ക് നാല് വയസ്സ് പ്രായം ഉള്ളപ്പോഴാണ് ഞാനും ഭർത്താവും തമ്മിൽ പിരിയുന്നത്. ഒറ്റയ്ക്കായപ്പോൾ കൊച്ചിയിലേക്ക് മടങ്ങി. പിന്നീട് കരിയർ സെറ്റ് ചെയ്യണം എന്ന് തോന്നിയപ്പോൾ മേക്കപ്പ് പഠിക്കാൻ തീരുമാനിച്ചു.

കുടുംബ സുഹൃത്ത് ആയ ഇടവേള ബാബുവും സീരിയൽ താരം നവീൻ അറയ്ക്കലും വഴിയാണ് അഭിനയിക്കാനുള്ള അവസരം വരുന്നത്. ദത്ത് പുത്രി എന്ന സീരിയൽ ആണ് ആദ്യം ചെയ്തത്. തുടർന്ന് അമൃത വർഷിണി, മേഘസന്ദേശം, ചേച്ചിയമ്മ, ചാവറ അച്ചൻ, എന്റെ മാതാവ് എന്നിങ്ങനെ പന്ത്രണ്ട് ഓളം സീരിയലുകൾ ചെയ്തു. മനം പോലെ മംഗല്യമാണ് ഇപ്പോൾ ചെയ്യുന്നത്.

മമ്മിയ്ക്ക് എപ്പോഴും ടെൻഷൻ എന്നെ കുറിച്ച് ആലോചിച്ചിട്ട് ആയിരുന്നു. എനിക്കൊരു കൂട്ട് വേണം എന്ന് ആഗ്രഹിച്ചതും മമ്മിയാണ്. ഞാൻ ഒറ്റ മകളാണ്. ഡിവോഴ്സിന് ശേഷം മമ്മിയ്ക്കൊപ്പമാണ് താമസിച്ചത്. രണ്ട് തവണ സ്ട്രോക്ക് വന്നപ്പോഴും ഡോക്ടർ മമ്മിയോട് ചോദിച്ചു, എന്തിനാ ഇത്രയധികം ടെൻഷൻ എന്ന്. ‘ഇവളുടെ വിവാഹം’ എന്നായിരുന്നു മമ്മിയുടെ മറുപടി.

മകൾ നിയയും മമ്മിയ്ക്ക് ഒരു വിവാഹം ചെയ്തു കൂടെ എന്ന് ചോദിച്ച് തുടങ്ങി. കൂട്ടുകാർക്ക് ഒക്കെ പപ്പയുണ്ട്, എനിക്കും പപ്പയെ വേണം എന്നായിരുന്നു അവളുടെ ആഗ്രഹം.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എന്നും നടക്കാൻ പോകുമ്പോൾ ഷാനിനെ കാണാറുണ്ട്. ഒരു സുഹൃത്ത് വഴിയാണ് ഷാനിനെ പരിചയപ്പെടുന്നത്. പിന്നീട് ഫേസ്ബുക്ക് ചാറ്റിൽ ഒരു ലിങ്ക് അയച്ചു തന്നു. അപ്പോഴാണ് വൻ പാചക വിദഗ്ദനാണ് എന്ന് മനസ്സിലായത്. തുടർന്ന് ഷാനിന്റെ എല്ലാ പോസ്റ്റുകൾക്കും ലൈക്ക് അടിക്കാനും കമന്റ് എഴുതാനും തുടങ്ങി.

ALSO READ

സ്തനങ്ങൾക്ക് വലിപ്പം കൂടാൻ അങ്ങനെ ചെയ്യാൻ വരെ എന്നോട് പറഞ്ഞവരുണ്ട്; അനുഭവം വെളിപ്പെടുത്തി ദീപിക പദുക്കോൺ


ഒരിക്കൽ നടക്കാൻ പോയപ്പോൾ സ്റ്റേഡിയം റോഡിൽ ഷാനിന്റെ കാർ കിടക്കുന്നത് കണ്ടു. അടുത്ത് ചെന്ന് ചില്ലിൽ തട്ടി വിളിച്ചപ്പോൾ ഒരു പ്ലേറ്റ് ഫ്രൂട്സ് മുന്നിലേക്ക് നീണ്ടു. ‘കഴിക്കുന്നോ ഒരല്പം’ ആ ചോദ്യം ഇപ്പോൾ ഞങ്ങളുടെ ജീവിതം ഇവിടെ വരെ എത്തിച്ചെന്നാണ് ഷാനും ആൻ മരിയയും പറയുന്നത്.

ഷാനിനും യൂട്യൂബിൽ വലിയ ആരാധക വൃന്ദമാണ് ഉള്ളത്. അധികം വലിച്ച് നീട്ടാതെ ആവശ്യത്തിനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ് ബോറടിപ്പിയ്ക്കാതെയാണ് ഷാനിന്റ് ഓരോ കുക്കിങ് വീഡിയോകളും.

 

Advertisement