സിനിമ താരങ്ങളെ കുറിച്ച് പലപ്പോഴും വെളിപ്പെടുത്തൽ നടത്താറുള്ള ആളാണ് ശാന്തിവിള ദിനേശ്. നേരത്തെ നിരവധി താരങ്ങളെ കുറിച്ച് ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇതിൽ സിനിമ താരങ്ങളുടെ പരാജയങ്ങളും നേട്ടങ്ങളും എല്ലാം പറഞ്ഞിട്ടുണ്ട്. ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെ കുറിച്ചും ശാന്തിവിള സംസാരിച്ചു.
അദ്ദേഹത്തിൻറെ നിരവധി സിനിമകളെക്കുറിച്ചും കരിയറിനെ കുറിച്ചും എല്ലാം സംസാരിച്ച ശാന്തി വിള വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ കരിയറിൽ പരാജയം നേരിട്ട കാലത്തെക്കുറിച്ചും തുറന്നു പറഞ്ഞു.
1986 കാലാപാനിയുടെ സമയത്ത് മോഹൻലാലിന് വീഴ്ച വന്നു. കാലാപാനി , ദ പ്രിൻസ് ശ്രദ്ധിക്കപ്പെട്ടില്ല. അപ്പോൾ മോഹൻലാൽ കഴിഞ്ഞു എന്ന് എല്ലാവരും പറഞ്ഞു. ആ സമയത്ത് ശബ്ദവും തലമുടിയും പ്രശ്നമായി. അവിടും മുതലാണ് മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ അടുത്ത വർഷം തൊട്ട് വർണ്ണപ്പകിട്ട് , ഗുരു എന്നീ സിനിമകളിൽ അഭിനയിച്ചു, അതും വിജയിച്ചില്ല.
1998ൽ അയാൾ കഥ എഴുതുകയാണ്, കന്മദം, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ സിനിമകൾ വന്നപ്പോൾ മോഹൻലാൽ വീണ്ടും സ്റ്റേബിളായി ശാന്തിവിള ദിനേശ് പറഞ്ഞു.
also read
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടി ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാകുന്നു; വിവാഹ നിശ്ചയ ഫോട്ടോ കാണാം
അതേസമയം കഴിഞ്ഞ ദിവസം ശാലിനിയെക്കുറിച്ചും ദിനേശ് തുറന്നു പറഞ്ഞിരുന്നു. ശാലിനിയുടെ ചെറുപ്പകാലത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്.