ഈയടുത്ത് റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങളിലെല്ലാം അദ്ദേഹം താടി വെച്ചിരുന്നു. ഏറ്റവും അവസാനമായി റിലീസ് ചെയ്ത ഒടിയൻ എന്ന ചിത്രത്തിലാണ് അദ്ദേഹം താടി എടുത്ത് അഭിനയിച്ചത്. പിന്നാലെ വന്ന ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിൻറെ ലുക്ക് ഏകദേശം ഒരുപോലെ തന്നെ ആയിരുന്നു.
എന്നാണ് ഞങ്ങളുടെ മോഹൻലാൽ ഒന്ന് പഴയ ലുക്കിൽ എത്തുക എന്ന ചോദ്യം പ്രേക്ഷകർ നിരന്തരം ചോദിക്കാറുണ്ട്. തങ്ങളുടെ പഴയ മോഹൻലാൽ ആകണമെങ്കിൽ ആ താടി എടുക്കണം എന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .
‘ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങളുടേത് മാത്രമല്ല മലയാളി പ്രേക്ഷകർ ഹതഭാഗ്യരായി പോയത് അതിനാലാണ്. താടി വെച്ച ഫോട്ടോകൾ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച അയാളെ ഞാൻ പ്രാകാറുണ്ട്.
ഒരു നല്ല നടനെ നശിപ്പിച്ചതാണ്. മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്’, എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.